ജഡേജയും കാംബ്ലിയും പ്രസാദും സിനിമയില്‍
ജഡേജയും കാംബ്ലിയും പ്രസാദും സിനിമയില്‍
മെയ് 14, 2002
ക്രിക്കറ്റില്‍ നിന്ന് ഏതാണ്ട് പുറത്തായിക്കഴിഞ്ഞ നാല് ക്രിക്കറ്റ് താരങ്ങള്‍ സിനിമയിലേക്ക് കടക്കുന്നു- വിനോദ് കാംബ്ലിയും അജയ് ജഡേജയും വെങ്കിടേഷ് പ്രസാദും മൊഹീന്ദര്‍ അമര്‍നാഥും.
രവി ധവാന്‍ സംവിധാനം ചെയ്യുന്ന അനര്‍ഥ് എന്ന ഹിന്ദി ചിത്രത്തിലാണ് വിനോദ് കാംബ്ലി അഭിനയിക്കുന്നത്. സുനില്‍ ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ടണ്ടന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് പ്രമുഖ താരങ്ങള്‍.
സുനില്‍ ഷെട്ടിയോടാപ്പം ഒരു പ്രധാന വേഷം അവതരിപ്പിച്ചാണ് അജയ് ജഡേജ ചലച്ചിത്ര ലോകത്ത് അരങ്ങേറുന്നത്. യൂസഫ് ഖാന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സലീനാ ജെയ്റ്റ്ലിയാണ് നായിക.
ഒരു കന്നട ചിത്രത്തിലാണ് കര്‍ണാടകയുടെ ഫാസ്റ് ബൗളറായ വെങ്കിടേഷ് പ്രസാദ് അഭിനയിക്കുന്നത്. സ്റൈല്‍ എന്നാണ് ചിത്രത്തിന്റെ പേര്. രാജ്കുമാറിന്റെ മകന്‍ ശിവരാജ് കുമാറാണ് ചിത്രത്തിലെ നായകന്‍.
ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ചു കഴിഞ്ഞ മൊഹീന്ദര്‍ അമര്‍നാഥ് രാംഗോപാല്‍വര്‍മയുടെ സഹസംവിധായകനായിരുന്ന ഇ. നിവാസിന്റെ ചിത്രത്തിലാണ് അഭിനയിക്കുന്നത്.
ക്രിക്കറ്റ് താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നത് പുതുമയല്ല. സുനില്‍ ഗവാസ്കര്‍, സയ്യിദ് കിര്‍മാനി, ഗുണ്ടപ്പ വിശ്വനാഥ്, സലില്‍ അങ്കോള തുടങ്ങിയവര്‍ ബിഗ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടവരാണ്. കപില്‍ദേവും അതിഥി താരമായി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇവരാരും സിനിമയില്‍ തുടര്‍ന്നില്ല. യുവത്വം വിടാത്ത ജഡേജയു കാംബ്ലിയും പ്രസാദുമൊക്കെ സിനിമാതാരമായി മാറുമോ എന്ന് കണ്ടറിയാം.


Click it and Unblock the Notifications