പൃഥ്വിയുടെ പ്രതീക്ഷ ഇനി കൃത്യത്തില്‍

By Staff

പൃഥ്വിയുടെ പ്രതീക്ഷ ഇനി കൃത്യത്തില്‍
മെയ് 14, 2005

താരസംഘടനയായ അമ്മയുമായുള്ള അഭിപ്രായഭിന്നതകള്‍ മൂലം ആറേഴ് മാസം വീട്ടിലിരിക്കേണ്ടിവന്ന പൃഥ്വിരാജ് അസൂയാവഹമായ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്. കാര്യമായ പുതിയ അവസരങ്ങളൊന്നും ലഭിക്കാതെ യുവനടന്മാരില്‍ മിക്കവരുടെയും കരിയര്‍ പ്രതിസന്ധിയിലായിരിക്കുമ്പോള്‍ പൃഥ്വിക്ക് കൈനിറയെ ചിത്രങ്ങളുണ്ട്.

ഒരു പിടി ചിത്രങ്ങളിലൂടെ തിരിച്ചുവരവ് ആഘോഷിക്കുകയാണെങ്കിലും ഇതുവരെ വലിയ വിജയങ്ങളൊന്നും ക്രെഡിറ്റിലില്ലാത്ത പൃഥ്വിക്ക് താനൊരു ജനപ്രിയനായകനാണെന്ന് ഇനിയും തെളിയിക്കേണ്ടതുണ്ട്. പൃഥ്വി ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ നന്ദനം, സ്വപ്നക്കൂട് എന്നിവ മാത്രമാണ് വിജയങ്ങളായത്. ആദ്യചിത്രമായ നന്ദനം സൂപ്പര്‍ഹിറ്റായെങ്കിലും സ്ത്രീകഥാപാത്ര പ്രധാനമായ ആ ചിത്രത്തിന്റെ വിജയത്തില്‍ പൃഥ്വിക്ക് വലിയ പങ്കൊന്നും അവകാശപ്പെടാനില്ല. സ്വപ്നക്കൂടില്‍ മൂന്ന് നായകന്‍മാരില്‍ ഒരാള്‍ മാത്രമായിരുന്നു പൃഥ്വി. അതുകൊണ്ടുതന്നെ താന്‍ കേന്ദ്രകഥാപാത്രമായി വരുന്ന ഒരു ചിത്രം ഹിറ്റാവുക എന്നത് പൃഥ്വിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.

അമ്മയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പുതിയ അവസരങ്ങളൊന്നും ലഭിക്കാതെ പോയ പൃഥ്വിരാജ് തിരിച്ചുവരവില്‍ ആദ്യം ചെയ്ത ചിത്രവും വിജയമായില്ല. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് കുട്ടികളെ ആകര്‍ഷിച്ചെങ്കിലും ചിത്രം വിജയമാണെന്ന് പറയാനാവില്ല. ഇനി പൃഥ്വിയുടെ പ്രതീക്ഷ കൃത്യത്തിലാണ്. വിജി തമ്പി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നായകനായും വില്ലനായും ഇരട്ടവേഷത്തിലാണ് ഈ നടന്‍ അഭിനയിക്കുന്നത്.

പൃഥ്വിരാജ് അഭിനയിച്ച മറ്റൊരു വിജി തമ്പി ചിത്രമായ നമ്മള്‍ തമ്മില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. വിജി തമ്പിയുടെ രണ്ടാമത്തെ പൃഥ്വിരാജ് ചിത്രമാണ് കൃത്യം. ആക്ഷനും സംഗീതത്തിനും പ്രാധാന്യം നല്‍കിയൊരുക്കിയിരിക്കുന്ന കൃത്യത്തില്‍ പൃഥ്വിരാജിന് ഏറെ പ്രതീക്ഷകളാണുള്ളത്. ഈ ചിത്രം ഹിറ്റാവുന്നതോടെ നടനെന്ന നിലയിലുള്ള തന്റെ കരിയര്‍ ഭദ്രമാക്കാമെന്ന കണക്കുകൂട്ടലിലാണ് പൃഥ്വിരാജ്.

മിന്നല്‍, ദി പൊലീസ്, അവന്‍ ചാണ്ടിയുടെ മകന്‍ തുടങ്ങിയ ഏതാനും ചിത്രങ്ങളിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത്. എന്നാല്‍ പൃഥ്വിയുടെ പ്രതീക്ഷ ഏറെയും കൃത്യത്തിലാണ്. വ്യത്യസ്തമായ കഥാപശ്ചാത്തലമുള്ള ഈ ചിത്രത്തില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രങ്ങളാണ് പൃഥ്വിക്കുള്ളത്. അതുകൊണ്ടുതന്നെ ചിത്രം വിജയമായാല്‍ പൃഥ്വിയുടെ കരിയറിലെ സുപ്രധാന സംഭവമായിരിക്കും അത്. ചിത്രം വിജയിച്ചില്ലെങ്കില്‍ ഹിറ്റുകള്‍ തീര്‍ക്കാത്ത നടന്‍ എന്ന നെഗറ്റീവ് ഇമേജ് ഇനിയും തുടരും. അത് തുടര്‍ന്നുള്ള കരിയറിനെയും ബാധിച്ചേക്കും. പൃഥ്വിയുടെ പ്രതീക്ഷകള്‍ സഫലമാവുമോ എന്നാണ് ഇനിയറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X