»   » മുകേഷിന്റെയും ബിജുവിന്റെയും ഉള്ളുരുക്കം

മുകേഷിന്റെയും ബിജുവിന്റെയും ഉള്ളുരുക്കം

Posted By:
Subscribe to Filmibeat Malayalam

മുകേഷിന്റെയും ബിജുവിന്റെയും ഉള്ളുരുക്കം
മെയ് 14, 2005

മുകേഷും ബിജു മേനോനും ഇരട്ടനായകന്‍മാരായി പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ഉള്ളുരുക്കം. ബിജു സി. കണ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

സൗമ്യം എന്ന ചിത്രത്തിനു ശേഷം മുകേഷും ബിജു മേനോനും ഇരട്ടനായകന്‍മാരായി പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. മനോജ് കെ. ജയന്‍, മാള അരവിന്ദന്‍, ജോയി ചെമ്മാച്ചേല്‍, ടോണി, സാജന്‍ പള്ളുരുത്തി, കലാശാല ബാബു, രവി മേനോന്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

സിദ്ദിക്ക് ബാബുവിന്റേതാണ് കഥ. തിരക്കഥയും സംഭാഷണവും ശിവപ്രസാദ് ഇരവിമംഗലം രചിച്ചിരിക്കുന്നു. സുധാംശുവിന്റെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് സയന്‍ അന്‍വറാണ്.

ഛായാഗ്രണം നമ്പ്യാതിരി. ഫോര്‍ട്ടി എയ്റ്റ് ഫ്രെയിംസിനു വേണ്ടി ടി. കെ. സുദേവ്, മോഹന്‍ അകവളപ്പില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ഉള്ളുരുക്കം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X