പ്രഥമ ബഹദൂര്‍ പുരസ്കാരം തിലകന്
പ്രഥമ ബഹദൂര്‍ പുരസ്കാരം തിലകന്
മെയ് 15, 2002
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ബഹദൂര്‍ മെമ്മോറിയല്‍ ട്രസ്റ് ഏര്‍പ്പെടുത്തിയ പ്രഥമ ബഹദൂര്‍ പുരസ്കാരം നടന്‍ തിലകന്.
50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ബഹദൂര്‍ മെമ്മോറിയല്‍ ട്രസ്റ് സെക്രട്ടറിയും സംവിധായകനുമായ കമല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇത്.
മലയാള ചലച്ചിത്ര വേദിയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകളുടെ അടിസ്ഥാനത്തിലാണ് തിലകനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് കമല്‍ പറഞ്ഞു.
ബഹദൂറിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനമായ 22ന് കൊടുങ്ങല്ലൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും.


Click it and Unblock the Notifications











