ഋഷികേശ് എന്ന ഐ എ എസുകാരന്‍
ഋഷികേശ് എന്ന ഐ എ എസുകാരന്‍
മെയ് 15, 2003
ഋഷികേശ് എന്ന ഐ എ എസുകാരന്റെ കഥയാണ് ദീപങ്ങള്‍ സാക്ഷി. കളങ്കമില്ലാതെ ജോലി ചെയ്യാന്‍ ശ്രമിയ്ക്കുമ്പോള്‍ അയാള്‍ക്ക് നേരിടേണ്ടിവരുന്ന വിഷമതകളും പിന്നെ കുടുംബ ബന്ധങ്ങളുമാണ് ദീപങ്ങള്‍ സാക്ഷിയുടെ പ്രധാന കഥാ തന്തു.
ഋഷിയായി ഇന്ദ്രജിത്താണ് അഭിനയിയ്ക്കുന്നത്. ഋഷിയുടെ അമ്മാവന്റെ മകളായ രേഖയുടെ വേഷം രേഖാ ഉണ്ണിക്കൃഷ്ണന്‍ അവതരിപ്പിയ്ക്കുന്നു.
രഹസ്യമായാണ് ഇന്ദ്രജിത്ത് ഐ എ എസിനുള്ള പഠനം നടത്തിയത്. അയാള്‍ക്ക് ഐ എ എസ് കിട്ടിയ വിവരം അയാളെ വളര്‍ത്തിയ അമ്മാവന്‍ പോലും അറിയുന്നത് പത്രത്തിലൂടെയാണ്. അമ്മാവന്‍ മകള്‍ രാഖിയ്ക്ക് വേണ്ടി ഒരു ഐ എ എസ് കാരനെ അന്വേഷിച്ച്കൊണ്ടിരിയ്ക്കുകയായിരുന്നു. മരുമകന്‍ ഐ എ എസ് കാരനനായതോടെ കാര്യങ്ങള്‍ എളുപ്പമായെന്ന് അമ്മാവനും കരുതുന്നു. രേഖയാണെങ്കില്‍ പണ്ടേ തന്നെ ഋഷിയോടുള്ള പ്രേമം മനസ്സില്‍ കൊണ്ടുനടക്കുകയായിരുന്നു.
ഐ എ എസ് കാരനായ ഋഷിയ്ക്ക് സബ് കളക്ടറായാണ് നിയമനം കിട്ടുന്നത്. നാട്ടില്‍ നടക്കാതിരുന്ന പല കാര്യങ്ങളും നടത്താന്‍ പുതിയ സബ് കളക്ടറെ അധികാരി വര്‍ഗ്ഗം ഉപയോഗിയ്ക്കുന്നു.
നാട്ടിലെ പ്രധാനിയായ മാമ്പറ്റ കേശവന്‍ നായറുടെ വീടും സ്വത്തുക്കളും ജപ്തി ചെയ്യുകയായിരുന്നു ഋഷിയ്ക്ക് കിട്ടിയ ഒരു പ്രധാന ജോലി. ഒടുവില്‍ ഋഷി കേശവന്‍ നായരുടെ വീടും സ്വത്തുക്കളും ജപ്തി ചെയ്യുന്നു. കേശവന്‍ നായര്‍ സര്‍ക്കാരിന് അടയ്ക്കേണ്ട പണം അടയ്ക്കാതിരുന്നത്, സര്‍ക്കാരില്‍ നിന്ന് അയാള്‍ക്ക് കിട്ടേണ്ട പണം അടയ്ക്കേണ്ടതിനേക്കാള്‍ കൂടുതലായതിനാലാണ്. കേശവന്‍ നായരുടെ മകളാണ് കൃഷ്ണവേണി. ജപ്തി കഴിഞ്ഞപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ നാടിനെ തന്നെ നടുക്കി. ജന പ്രീയനായ കേശവന്‍ നായരും കുടുംബവും കൂട്ട ആത്മഹത്യ ചെയ്യുന്നു. പക്ഷേ മകള്‍ കൃഷ്ണ വേണി മാത്രം പരിക്കുകളോടെ രക്ഷപ്പെടുന്നു.
തുടര്‍ന്നാണ് കൃഷ്ണവേണിയെ ഋഷി വിവാഹം കഴിയ്ക്കുന്നത്. കൃഷ്ണ വേണിയെ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിച്ച് നടന്നത് ഋഷിയുടെ തന്നെ കൂടെ ജോലി ചെയ്തിരുന്ന വിനോദാണ്.
ജപ്തി കഴിയുന്നതോടെ കാര്യങ്ങള്‍ ആകെ കുഴഞ്ഞ് മറിയുകയാണ്.
കെ ബി മധുവാണ് സംവിധായകന്‍. ചിത്രശലഭം, ദീപസ്തംഭം മഹാശ്ചര്യം എന്നിവയാണ് മധുവിന്റെ മുന്‍ ചിത്രങ്ങള്‍.
കൃഷ്ണ വേണിയെ നവ്യാനായരും വിനോദിനെ മനോജ് കെ ജയനും അവതരിപ്പിയ്ക്കുന്നു. നെടുമുടി വേണു, നരേന്ദ്രപ്രസാദ്, സലിം കുമാര്‍, മങ്കാ മഹേഷ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിയ്ക്കുന്നുണ്ട്.
യുസഫലി കേച്ചേരിയാണ് പാട്ടുകള്‍ എഴുതിയിരിയ്ക്കുന്നത്. സംഗീതം ഔസേപ്പച്ചന്‍. പി എസ് കുമാറാണ് ഛായാഗ്രഹണം. ലക്ഷ്മി ക്രിയേഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം നടത്തുന്നത്. കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങിലാണ് ഷൂട്ടിംഗ്.


Click it and Unblock the Notifications