പൃഥ്വിരാജും തിലകനും കരാറിലൊപ്പിട്ടു
പൃഥ്വിരാജും തിലകനും കരാറിലൊപ്പിട്ടു
മെയ് 12, 2004
കൊച്ചി: ഫിലിം ചേംബറിന്റെ വിവാദകരാറില്‍ പൃഥ്വിരാജ്, തിലകന്‍ എന്നിവരുള്‍പ്പെടെ അഞ്ച് നടന്മാര്‍ ഒപ്പിട്ടു.
സുരേഷ് കൃഷ്ണ, ബാബുരാജ്, ലാലു അലക്സ് എന്നിവരാണ് കരാറിലൊപ്പിട്ട മറ്റ് നടന്മാര്‍. വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സത്യത്തിന്റെ പൂജാചടങ്ങിനിടെയാണ് പൃഥ്വിരാജ് കരാറില്‍ ഒപ്പിട്ടത്. സിനിമയുടെ നിര്‍മ്മാതാവ് രാജന്‍ നല്കിയ മുദ്രപ്പത്രത്തില്‍ പൃഥ്വിരാജ് ഒപ്പുവയ്ക്കുകയായിരുന്നു. പുതുമുഖതാരം പ്രിയാമണിയാണ് ഈ ചിത്രത്തിലെ നായിക.
ചേംബറുമായുള്ള തര്‍ക്കം തീര്‍ത്തില്ലെങ്കില്‍ താന്‍ കരാറില്‍ ഒപ്പിടുമെന്ന് പലവട്ടം സൂചിപ്പിച്ചിരുന്നു. ഇക്കാര്യം താന്‍ പറഞ്ഞപ്പോള്‍ അമ്മയിലെ പലരും അതൊരു ഷോക്കായാണ് കണ്ടതെന്നും പൃഥ്വിരാജ് പറഞ്ഞു.
പാവപ്പെട്ടവരെ പട്ടിണിയിലാക്കുന്ന സമീപനമാണ് ഭരത് അവാര്‍ഡും പത്മശ്രീയും ലഭിച്ച താരങ്ങളുടേതെന്ന് സംവിധായകന്‍ വിനയന്‍ കുറ്റപ്പെടുത്തി.


Click it and Unblock the Notifications