മോഹന്‍ലാല്‍ ചിത്രം മഹാസമുദ്രം
മോഹന്‍ലാല്‍ ചിത്രം മഹാസമുദ്രം
മെയ് 15, 2005
ഭദ്രന്‍ സംവിധാനം ചെയ്യുന്ന ഉടയോന്‍ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാല്‍ നവാഗത സംവിധായകനായ ഡോ. എസ്. ജനാര്‍ദനന്റെ ചിത്രത്തില്‍ അഭിനയിക്കും. മഹാസമുദ്രം എന്നാണ് ചിത്രത്തിന്റെ പേര്.
സമുദ്രം എന്നാണ് ഈ ചിത്രത്തിന് നേരത്തെ പേരിട്ടിരുന്നത്. മോഹന്‍ലാലിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തില്‍. ഇസഹാഖ് എന്ന മുക്കുവനായാണ് മോഹന്‍ലാല്‍ മഹാസമുദ്രത്തില്‍ അഭിനയിക്കുന്നത്.
ഉടയോന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മഹാസമുദ്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പത്മപ്രിയയാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാവുന്നത്. പത്മപ്രിയ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. റിലീസ് ചെയ്യാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം വടക്കുംനാഥനിലും പത്മപ്രിയയാണ് നായിക.
സീരിയല്‍ സംവിധായകനെന്ന നിലയില്‍ പ്രശസ്തനായ ഡോ. എസ്. ജനാര്‍ദനന്‍ ഒരുക്കുന്ന ആദ്യത്തെ സിനിമയാണ് മഹാസമുദ്രം. നേരത്തെ ഹരിശ്രീ എന്നൊരു ചിത്രമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ ജനാര്‍ദനന്‍ നിശ്ചയിച്ചിരുന്നത്. സൗന്ദര്യയെയാണ് ഈ ചിത്രത്തില്‍ നായികയാക്കാന്‍ തീരുമാനിച്ചിരുന്നത്. സൗന്ദര്യയുടെ മരണത്തെ തുടര്‍ന്ന് ആ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു.
കലാഭവന്‍ മണി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ പ്രമുഖതാരങ്ങളും മഹാസമുദ്രത്തില്‍ അണിനിരക്കുന്നുണ്ട്.


Click it and Unblock the Notifications