ജോസ് തോമസിന്റെ സ്നേഹിതനില്‍ കുഞ്ചാക്കോ

By Staff

ജോസ് തോമസിന്റെ സ്നേഹിതനില്‍ കുഞ്ചാക്കോ
മെയ് 16, 2002

സുന്ദരപുരുഷനു ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന സ്നേഹിതനില്‍ കുഞ്ചാക്കോ ബോബന്‍ നായകനാവുന്നു. പുതുമുഖം നന്ദനയും പ്രീതാ വിജയകുമാറുമാണ് ചിത്രത്തിലെ നായികമാര്‍.

ഉദയ്കൃഷ്ണയും സിബി കെ. തോമസും ചേര്‍ന്നെഴുതിയതാണ് ചിത്രത്തിന്റെ കഥ. സ്നേഹിതന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ജോസ് തോമസ് തന്നെ.

ജോജി എന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അഛന്റെ നാടക പ്രര്‍ത്തനം നഷ്ടമുണ്ടാക്കിയപ്പോള്‍ കുടുംബത്തെ കര കയറ്റാനുള്ള ഉത്തരവാദിത്വം തലയിലേറ്റിയവനാണ് ജോജി. ഒന്നുമില്ലാത്തയിടത്തു നിന്ന് അവന്‍ വളര്‍ന്നു.

അനു എന്ന ധനികയായ പെണ്‍കുട്ടി ജോജിയില്‍ ആകൃഷ്ടയായി. ആദ്യമൊക്കെ അവന്‍ ഒഴിഞ്ഞുമാറിയെങ്കിലും പതുക്കെ അവളെ അവന്‍ സ്നേഹിക്കാന്‍ തുടങ്ങി. മാളവിക അവരുടെ ജീവിതത്തില്‍ കടന്നുവന്നതോടെ അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ വഴിത്തിരിവുകളുണ്ടായി. രഹസ്യമായി രജിസ്റര്‍ മാര്യേജ് ചെയ്യാനൊരുങ്ങിയ മാളവികയെ കാമുകന്‍ കൈയൊഴിഞ്ഞതോടെ അവളെ ജോജിയ്ക്ക് തന്റെ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടിവന്നു.

പ്രീതാ വിജയകുമാറാണ് അനുവായി അഭിനയിക്കുന്നത്. മാളവികയായി നന്ദനയും ആനന്ദായി കൃഷ്ണയും. ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ജനാര്‍ദനന്‍, എന്‍. എഫ്. വര്‍ഗീസ്, പ്രേംകുമാര്‍, ഇന്ദ്രന്‍സ്, രാമു, സുകുമാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

യൂസഫലി കേച്ചേരിയുടെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു. യേശുദാസ്, ചിത്ര, ജയചന്ദ്രന്‍, സുജാത എന്നിവരാണ് പാടുന്നത്. ഛായാഗ്രഹണം സാലു ജോര്‍ജ്.

ജെ ജെ സിനിമയുടെ ബാനറില്‍ ജയപ്രകാശ് നിര്‍മിക്കുന്ന ചിത്രം ആച്ചീസ് ഫിലിംസിന്റെ ബാനറില്‍ സലിം സത്താറും മാളവിക ഫിലിംസിന്റെ ബാനറില്‍ ഷോജയും ചേര്‍ന്ന് വിതരണം ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X