twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പേരുകള്‍ പലതരം

    By Staff
    |

    പേരുകള്‍ പലതരം
    മെയ് 16, 2002

    സിനിമകള്‍ പലതരമുണ്ട്. പേരുകളും. കാലത്തിന് അനുസരിച്ച് സിനിമയുടെ പേരുകളിലും മാറ്റം വരുന്നു. കണ്ടം ബെച്ച കോട്ട് എന്നോ ജയിക്കാനായി ജയിച്ചവന്‍ എന്നോയുള്ള പേരുകള്‍ ഇന്ന് സങ്കല്പിക്കാന്‍ പോലുമാവില്ല.

    നരസിംഹവും രാവണപ്രഭുവും പോലുള്ളപേരുകള്‍ പ്രേക്ഷകനെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ സിനിമകള്‍ക്ക് ചാര്‍ത്തുമ്പോള്‍ പേരിലെന്തിരിക്കുന്നു എന്ന ഷേക്സ്പീരിയന്‍ ചോദ്യം സിനിമയെ സംബന്ധിച്ചെങ്കിലും അപ്രസക്തം. പേര് കേള്‍ക്കുമ്പോഴേ ഒരു സുഖമില്ല എന്ന് പ്രേക്ഷകര്‍ മുഖം തിരിച്ചുകഴിഞ്ഞാല്‍ സിനിമയെ കുറിച്ചുള്ള നെഗറ്റീവ് ഇംപ്രഷന്‍ അവിടെ തുടങ്ങുകയായി.

    മലയാളത്തില്‍ ഇപ്പോള്‍ കൊച്ചുപേരുകളുടെ കാലമാണ്. പ്രജ, ഇഷ്ടം, ശിവം, നന്ദനം, താണ്ഡവം, ഒന്നാമന്‍, സുമിത്ര, പുണ്യം എന്നിങ്ങനെ കൊച്ചുപേരുകളോടാണ് ഇപ്പോള്‍ താത്പര്യം കൂടുതല്‍. ഇതിനിടയില്‍ പേരുകളെങ്ങനെ വലിച്ചുനീട്ടാമെന്ന പരീക്ഷണത്തിലേര്‍പ്പെടുന്നവരും ഇല്ലാതില്ല. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍, അവനുണ്ടൊരു രാജകുമാരി എന്നാണ് രാജസേനന്റെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പേരിന്റെ നീളത്തെ കുറിച്ച് പലരും ആക്ഷേപം പറയുമ്പോള്‍ ഈ പറച്ചില്‍ തന്നെ ചിത്രത്തിനൊരു പരസ്യമല്ലേ എന്നാണ് രാജസേനന്‍ ചോദിക്കുന്നത്.

    പേരിലും ഭാഗ്യവും നിര്‍ഭാഗ്യവുമുണ്ടെന്നൊരു വിശ്വാസമുണ്ടല്ലോ. സിനിമയില്‍ തുടക്കമിടുന്ന അഭിനേതാക്കള്‍ യഥാര്‍ഥ പേര് മാറ്റി, പുതിയ പേര് സ്വീകരിക്കുന്നതിന് പിന്നില്‍ ഈ വിശ്വാസം തന്നെ. അബ്ദുള്‍ക്കാദര്‍ പ്രേംനസീറായതും മാധവന്‍നായര്‍ മധുവായതും പി. എ. മുഹമ്മദ്കുട്ടി മമ്മൂട്ടിയായതും അങ്ങനെയാണല്ലോ.

    സിനിമയുടെ പേരിന്റെ കാര്യത്തില്‍ ഇത് വളരെ ശരിയാണെന്ന അഭിപ്രായക്കാരനാണത്രെ നമ്മുടെ സംവിധായകന്‍ ഫാസില്‍ . ചന്ദ്രക്കലയില്‍ അവസാനിക്കുന്ന പേരുകളുള്ള തന്റെ ചിത്രങ്ങള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂവെന്നാണ് ഫാസില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ചന്ദ്രക്കലയില്‍ അവസാനിക്കുന്ന ഒരു പേര് തന്നെ പുതിയ ചിത്രത്തിന് വേണ്ടി ഫാസില്‍ കണ്ടുപിടിച്ചു- കണ്ണെത്തും ദൂരത്ത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X