വില്ലന്‍ വേഷത്തില്‍ ഇന്നസെന്റ്
വില്ലന്‍ വേഷത്തില്‍ ഇന്നസെന്റ്
മെയ് 16, 2005
വില്ലന്‍ വേഷങ്ങളില്‍ വിരളമായി മാത്രമേ ഇന്നസെന്റ് പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. അല്പം വില്ലത്തരമുള്ള കഥാപാത്രങ്ങളെ നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കാറുള്ള ഇന്നസെന്റ് പൂര്‍ണമായും വില്ലന്‍ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത് കേളി പോലുള്ള ചിത്രങ്ങളിലാണ്.
നീണ്ട ഇടവേളക്കു ശേഷം പൂര്‍ണമായും വില്ലന്‍ സ്വഭാവമുള്ള കഥാപാത്രമായി ഇന്നസെന്റ് അഭിനയിക്കുന്ന ചിത്രമാണ് തസ്കരവീരന്‍. മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തില്‍ പ്രധാനവില്ലനായാണ് ഇന്നസെന്റ് പ്രത്യക്ഷപ്പെടുന്നത്.
വലിയ പണക്കാരനും ജ്വല്ലറി ഉടമയുമായ ഈപ്പച്ചന്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിക്കുന്നത്. തികഞ്ഞ കള്ളനായിരുന്ന ഇട്ടിച്ചന്റെ മകനാണ് ഈപ്പച്ചന്‍. കട്ടും വെട്ടിച്ചും സമ്പാദിച്ച ഇട്ടിച്ചന്റെ ക്രിമിനില്‍ സ്വഭാവം ഈപ്പച്ചനുമുണ്ട്. പീലി എന്ന കൂട്ടുകാരനോടൊപ്പമാണ് ഇട്ടിച്ചന്‍ മോഷണം നടത്തിയിരുന്നത്. ഒരു സുപ്രഭാതത്തില്‍ മോഷണം നിര്‍ത്താന്‍ പീലി തീരുമാനിച്ചപ്പോള്‍ ഇട്ടിച്ചനും ഈപ്പച്ചനും അത് ഉള്‍ക്കൊള്ളാനായില്ല. തര്‍ക്കം മൂത്തപ്പോള്‍ ഈപ്പച്ചന്‍ പീലിയുടെ ചങ്കില്‍ കത്തി കുത്തിക്കയറ്റി. പീലിയെ കൊന്ന ഈപ്പച്ചന്‍ നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു. ഇന്നയാള്‍ വലിയ പണക്കാരനും പ്രതാപിയുമാണ്. എന്നാല്‍ സ്വഭാവം കൊലപാതകിയുടേതു മോഷ്ടാവിന്റേതും തന്നെ.
പീലിയുടെ കൊലക്ക് സാക്ഷിയായ പീലിയുടെ കൊച്ചുമകന്‍ ബേബി ആ സംഭവത്തിനു ശേഷം നാട്ടില്‍ നിന്ന് ഓടിപ്പോയി. വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ബേബിക്ക് നേരിടേണ്ട പ്രധാന പ്രതിയോഗി ഈപ്പച്ചന്‍ തന്നെയായിരുന്നു. ബേബിയെ ഒതുക്കാന്‍ തന്റെ ദുഷ്ടമനസില്‍ ഈപ്പച്ചന്‍ പല പദ്ധതികളും ആസൂത്രണം ചെയ്തു.
നീണ്ട ഇടവേളക്കു ശേഷം തനിവില്ലനായി ഇന്നസെന്റ് വേഷമിടുന്ന ഈ ചിത്രത്തില്‍ ബേബിയെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. ടൈപ്പ് വേഷങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്ന ഒരു കഥാപാത്രമാണ് ഇന്നസെന്റിന് തസ്കരവീരനില്‍ ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications