ജയറാമിന് സംഭവിക്കുന്നത്..

By Staff

ജയറാമിന് സംഭവിക്കുന്നത്..
മെയ് 16, 2005

സൂപ്പര്‍താരങ്ങളായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് മമ്മൂട്ടിയും മോഹന്‍ലാലുമാണെങ്കിലും അവര്‍ക്ക് കിട്ടാത്ത ഒരു വിശേഷണം ജയറാമിനുണ്ട്- മിനിമം ഗ്യാരന്റി നടന്‍. കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമെന്ന നിലയില്‍ ജയറാം അഭിനയിക്കുന്ന ചിത്രങ്ങള്‍ മിനിമം വിജയമെങ്കിലും നേടുമെന്ന ധാരണ ജയറാമിന്റെ തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ ശരിവയ്ക്കപ്പെട്ടതുമാണ്.

സൂപ്പര്‍താരങ്ങളുടെ എണ്ണം നാലോ അഞ്ചോ ആയി കൂട്ടുകയാണെങ്കില്‍ അതില്‍ ജയറാമും പെടും. മൂന്നാമത്തെ സൂപ്പര്‍സ്റാര്‍ എന്ന നിലയില്‍ നിന്ന് പുറന്തള്ളപ്പെടുകയും സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയും ചെയ്യുന്ന സുരേഷ് ഗോപിയുടെ സ്ഥാനത്തേക്ക് തള്ളിക്കയറി വന്ന ദിലീപ് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം തന്റെ ഇമേജ് നിലനിര്‍ത്തുന്നു. പക്ഷേ ഇതിനിടയില്‍ ജയറാമിനെന്തു സംഭവിച്ചു? മൂന്നാമത്തെ സൂപ്പര്‍താരം എന്ന നിലയില്‍ നിന്ന് സുരേഷ്ഗോപി പുറന്തള്ളപ്പെട്ടുപോയതു പോലെ മിനിമം ഗ്യാരന്റി നടന്‍ എന്ന വിശേഷണം ജയറാമിനും നഷ്ടപ്പെടുകയാണോ?

തുടര്‍ച്ചയായ വിജയങ്ങളിലൂടെ മിനിമം ഗ്യാരന്റി നടന്‍ എന്ന വിശേഷണം നേടിയെടുത്ത ജയറാമിന് തുടര്‍ച്ചയായ പരാജയങ്ങളാണ് ഇപ്പോള്‍ നേരിടേണ്ടിവരുന്നത്. ജയറാമിന്റെ ഒടുവിലായി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളാണ് വന്‍പരാജയം ഏറ്റുവാങ്ങിയത്.

കഴിഞ്ഞ ക്രിസ്തുമസിനിറങ്ങിയ അമൃതം എന്ന സിബി മലയില്‍ ചിത്രത്തില്‍ നിന്നു തുടങ്ങിയതാണ് ജയറാമിന്റെ പരാജയത്തുടര്‍ച്ച. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ചെറുപ്പക്കാരന്റെ വേഷത്തില്‍ ഒരിക്കല്‍ കൂടി ജയറാം പ്രത്യക്ഷപ്പെട്ട ഈ ചിത്രം വന്‍പരാജയമാണ് ഏറ്റുവാങ്ങിയത്.

ഈ വര്‍ഷം ഫിംഗര്‍പ്രിന്റ് ആണ് ജയറാമിന്റേതായിറങ്ങിയ ആദ്യത്തെ ചിത്രം. ജയറാം കുറ്റാന്വേഷണ ഉദ്യോസസ്ഥനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഒരു ഇമേജ് മാറ്റത്തിനൊപ്പം വിജയപ്രതീക്ഷകളും ജയറാമിന് നല്‍കിയിരുന്നു. എന്നാല്‍ പ്രേക്ഷകരില്‍ കാര്യമായ പ്രതികരണം പോലും സൃഷ്ടിക്കാതെ ഈ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം നിര്‍ത്തുന്നതാണ് കണ്ടത്.

ഫിംഗര്‍പ്രിന്റിനു പിന്നാലെ വിഷുവിനെത്തിയ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് സിബി മലയിലിനൊപ്പം ജയറാം വീണ്ടും ഒന്നിച്ച ചിത്രമാണ്. സൂപ്പര്‍താരങ്ങളുടെയും ദിലീപിന്റെയും ചിത്രങ്ങള്‍ക്കിടയില്‍ ഈ ചിത്രത്തെ പ്രേക്ഷകര്‍ തീര്‍ത്തും അവഗണിക്കുന്നതാണ് കണ്ടത്.

തുടര്‍ച്ചയായ ഈ മൂന്ന് പരാജയങ്ങള്‍ ജയറാമിനെ കരിയറിനെ വല്ലാതെ ബാധിച്ചിട്ടുണ്ട്. നേരത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയ പൗരന്‍, സര്‍ക്കാര്‍ ദാദ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിച്ചാല്‍ എന്തായിരിക്കും പ്രേക്ഷകരുടെ പ്രതികരണം എന്ന കാര്യത്തില്‍ ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കും ജയറാമിനും ഒരു പോലെ ആശങ്കയുണ്ട്. ഈ രണ്ട് ചിത്രങ്ങളും ആലീസ് ഇന്‍ വണ്ടര്‍ലാന്റിനു മുമ്പ് പൂര്‍ത്തിയാക്കിയവയാണ്. മൂന്ന് ചിത്രങ്ങളുടെ പരാജയത്തിന് ശേഷം ഒരു ആശ്വാസവിജയം നേടിത്തരാന്‍ ഈ ചിത്രങ്ങള്‍ക്കു കഴിയുമോ എന്ന കാര്യത്തില്‍ ജയറാമിന് യാതൊരുറപ്പുമില്ല.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു വരെയും യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസിനക്കരെ തുടങ്ങിയ ചിത്രങ്ങളിലൂടെ മുന്‍നിരതാരമെന്ന നിലയിലുള്ള തന്റെ സാന്നിധ്യം നിലനിര്‍ത്താന്‍ ജയറാമിനു സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പരാജയങ്ങളില്‍ നിന്ന് കരകയറാന്‍ സഹായിക്കുന്ന മികച്ച ഒരു പ്രൊജക്ട് തേടുകയാണ് ജയറാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X