ശബ്ദങ്ങള്‍ സിനിമയാവുന്നു; മമ്മൂട്ടി നായകന്‍
ശബ്ദങ്ങള്‍ സിനിമയാവുന്നു; മമ്മൂട്ടി നായകന്‍
മെയ് 17, 2002
വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദങ്ങള്‍ പ്രിയനന്ദനന്‍ ചലച്ചിത്രമാക്കുന്നു. ബഷീറിന്റെ നീണ്ട കഥ ആസ്പദമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ ഒരുക്കിയ മതിലുകളില്‍ നായകനായി അഭിനയിച്ച മമ്മൂട്ടിയാണ് ശബ്ദങ്ങളിലെ കേന്ദ്രകഥാപാത്രമായി വേഷമിടുന്നത്.
ശബ്ദങ്ങളിലെ കേന്ദ്രകഥാപാത്രം ഒരു പട്ടാളക്കാരനാണ്. ബഷീറിന്റെ ആത്മകഥാംശമുള്ള കഥാപാത്രത്തെയാണ് മതിലുകളില്‍ മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. മതിലുകളിലെയും ഒരു വടക്കന്‍ വീരഗാഥയിലെയും അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിച്ചിരുന്നു.
കൂടെവിടെ, സൈന്യം, നായര്‍സാബ്, മേ-ഘം തുടങ്ങിയ ചിത്രങ്ങളില്‍ പട്ടാളക്കാരന്റെ വേഷം ചെയ്തിട്ടുള്ള മമ്മൂട്ടിയ്ക്ക് വ്യത്യസ്തനായ ഒരു പട്ടാളക്കാരനെയാണ് ശബ്ദങ്ങളില്‍ അവതരിപ്പിക്കാനുള്ളത്. രാജ്യത്തിന് വേണ്ടി പോരാടിയെങ്കിലും മാറാരോഗവും തിക്താനുഭവങ്ങളും മാത്രം ബാക്കിയാവുന്ന ഒരു പട്ടാളക്കാരന്റെ കഥയാണ് ശബ്ദങ്ങള്‍.
നെയ്ത്തുകാരന്‍ എന്ന ചിത്രത്തിന് മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് നേടിയ പ്രിയനന്ദനന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. പ്രിയനന്ദനനും എന്‍. ശിശധരനും ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.
നെയ്ത്തുകാരനിലൂടെ അരങ്ങേറ്റം കുറിച്ച ഛായാഗ്രാഹകന്‍ ജെയിന്‍ ജോസഫാണ് പ്രിയനന്ദനന്റെ പുതിയ ചിത്രത്തിന്റെയും ഛായാഗ്രഹണം ചെയ്യുന്നത്.


Click it and Unblock the Notifications