ഒരു തുന്നല്‍ വിവാദം
ഒരു തുന്നല്‍ വിവാദം
മെയ് 17, 2002
തുന്നാന്‍ കൊടുത്തത് തുന്നല്‍ക്കാരന്റെ സ്വന്തമാവുമോ? ചോദിക്കുന്നത് സബിതാ ജയരാജ്. സംവിധായകന്‍ ജയരാജിന്റെ ഭാര്യ. മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജേതാവ്.
പതിവ് പോലെ ഇത്തവണയും ചലച്ചിത്ര അവാര്‍ഡ് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതില്‍ സബിതയും ഉള്‍പ്പെട്ടിരുന്നു. ജയരാജ് സംവിധാനം ചെയ്ത കണ്ണകിയുടെ വസ്ത്രാലങ്കാരം ചെയ്ത സബിതയ്ക്കെതിരെ അവരുടെ സഹായികള്‍ തന്നെയാണ് വിവാദത്തിന്റെ പുക ഉയര്‍ത്തിയത്. കണ്ണകിയുടെ വസ്ത്രാലങ്കാരം ചെയ്തത് തങ്ങളാണെന്നായിരുന്നു സഹായികളുടെ അവകാശവാദം.
ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സബിത പറയുന്നത്. തന്റെ നിര്‍ദേശമനുസരിച്ച് വസ്ത്രങ്ങള്‍ തുന്നുക മാത്രമാണ് സഹായികള്‍ ചെയ്തതെന്ന് സബിത വ്യക്തമാക്കുന്നു. കോസ്റ്യൂം ഡിസൈനര്‍ എന്ന വാക്കിന്റെ അര്‍ഥം മനസിലാക്കാതെയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഗാന്ധി സിനിമയ്ക്ക് കോസ്റ്യൂം ഡിസൈന്‍ ചെയ്ത ബാനു അത്തയ്യയായിരുന്നില്ല ആ ചിത്രത്തിന് വേണ്ട മുഴുവന്‍ വസ്ത്രങ്ങളും തുന്നിയിരുന്നത്. തുന്നാന്‍ കൊടുത്തത് തുന്നല്‍ക്കാരന്റെ സ്വന്തമാവുമോ?-സബിത ചോദിക്കുന്നു.
സബിതയുടെ ചോദ്യത്തില്‍ കഴമ്പുണ്ട്. താനാണ് അഭിനയിക്കുന്നവര്‍ക്ക് സംഭാഷണം പറഞ്ഞുകൊടുത്തതെന്നും സംവിധായകന്‍ വെറുതെ കസേരയിലിരിക്കുക മാത്രമാണ് ചെയ്തതെന്നും അതുകൊണ്ട് മികച്ച സംവിധായകനുള്ള അവാര്‍ഡ് തനിക്കാണ് വേണ്ടതെന്നും സഹസംവിധായകര്‍ പറയുന്ന ന്യായമേ ഈ തുന്നല്‍ക്കാര്‍ക്കുമുള്ളൂ. പക്ഷേ അവര്‍ വെറും തുന്നല്‍ക്കാര്‍ മാത്രമായിരുന്നോ? അത് ഇനി വ്യക്തമാക്കേണ്ടത് വിവാദമുയര്‍ത്തിയ തുന്നല്‍ക്കാരാണ്.


Click it and Unblock the Notifications