പ്രിയന്റെ ചിത്രം പ്രദര്‍ശിപ്പിയ്ക്കില്ല: ചേംബര്‍
പ്രിയന്റെ ചിത്രം പ്രദര്‍ശിപ്പിയ്ക്കില്ല: ചേംബര്‍
മെയ് 17, 2004
കൊച്ചി: പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെട്ടം എന്ന ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കില്ലെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞു. പ്രിയദര്‍ശന്റെ ലെയ്സ ലെയ്സ എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള പരാതി പരിഹരിയ്ക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ നടപടിയെന്ന് സിയാദ് കോക്കര്‍ പറഞ്ഞു.
ദിലീപ് നായകനായ വെട്ടം എന്ന ചിത്രം സ്വര്‍ഗചിത്ര വിതരണത്തിനെടുത്തിട്ടുള്ളതായ വാര്‍ത്ത ശരിയല്ലെന്നും സിയാദ് കോക്കര്‍ പറഞ്ഞു. എന്നാല്‍ പ്രശ്നം പരിഹരിയ്ക്കാത്ത സാഹചര്യത്തില്‍ ഏതെങ്കിലും വിതരണക്കാര്‍ ചിത്രം വിതരണത്തിനെടുത്താല്‍ ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
മെയ് 18 കൊച്ചിയില്‍ ചേംബറിന്റെ യോഗം ചേരും. യോഗത്തില്‍ പുതിയതും പഴയതുമായ എല്ലാ നിര്‍മ്മാതാക്കളും പങ്കെടുക്കും.


Click it and Unblock the Notifications