ചലച്ചിത്രത്തിന് ഭാഷ പ്രശ്നമല്ല: മോഹന്‍ ലാല്‍

By Staff

ചലച്ചിത്രത്തിന് ഭാഷ പ്രശ്നമല്ല: മോഹന്‍ ലാല്‍
മെയ് 18, 2003

ജോഹന്നാസ്ബര്‍ഗ്ഗ്: ചലച്ചിത്രത്തിന് ഭാഷ പ്രശ്നമല്ലെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. കമ്പനി എന്ന ഹിന്ദി ചിത്രത്തില്‍ അഭനയിച്ചതിന് നല്ല സഹ നടന്റെ അവാര്‍ഡ് സ്വീകരിച്ച് ജോഹന്നാസ് ബര്‍ഗ്ഗില്‍ ഐ ഐ എഫ് എ ചടങ്ങില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

മികച്ച പ്രാദേശിക സിനിമയെ വാഴ്ത്താന്‍ ലാല്‍ വേദിയില്‍ മറന്നില്ല. മലയാള ചലച്ചിത്ര രംഗം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെങ്കിലും അതിന് ഇന്ത്യന്‍ ചലച്ചിത്ര രംഗത്ത് മികച്ച ചിത്രങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരേയും സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

ആദ്യ 70 എം എം ചിത്രവും ആദ്യ ത്രിമാന ചലച്ചിത്രവും ഫ്രാന്‍സുമായി സഹകരിച്ച് നിര്‍മ്മിച്ച ആദ്യ ചിത്രവും ഇന്ത്യയില്‍ മലയാളത്തില്‍ നിന്നാണ് ഉണ്ടായത്. ഫ്രാന്‍സ് സഹകരണത്തോടെ ഷാജി എന്‍ കരുണ്‍ നിര്‍മ്മിച്ച വാനപ്രസ്ഥം എന്ന ചിത്രം ഫ്രാന്‍സിലെ കാന്‍ ചലച്ചിത്ര മേളയില്‍ ഏറെ പ്രശംസ നേടുകയും ചെയ്തു. ഇതില്‍ കഥകളി നടനായി മോഹന്‍ ലാലാണ് അഭിനയിച്ചത്.

ഇന്ന് ഐ ഐ എഫ് എ യുടെ മികച്ച സഹനടനുള്ള അവാര്‍ഡ് നേടാനുള്ള ഭാഗ്യം എനിയ്ക്ക് ഉണ്ടായിരിയ്ക്കുന്നു. ഇതൊക്കെ ചലച്ചിത്രത്തിന് ഭാഷഇല്ലെന്നാണ് വ്യക്തമാക്കുന്നത്. ലോകത്തെങ്ങും മനുഷ്യ വികാരങ്ങള്‍ ഒരേ പോലാണ്. മോഹന്‍ ലാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X