twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മ ഭാരവാഹികള്‍ മന്ത്രിയെ കണ്ടു

    By Staff
    |

    അമ്മ ഭാരവാഹികള്‍ മന്ത്രിയെ കണ്ടു
    മെയ് 18, 2004

    തിരുവനന്തപുരം: സിനിമാപ്രതിസന്ധി പരിഹരിയ്ക്കുന്നതിനായി തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ വിളിച്ചുകൂട്ടിയ ചര്‍ച്ചയില്‍ അമ്മ ഭാരവാഹികള്‍ പങ്കെടുത്തു. പക്ഷെ ചേംബര്‍ ഭാരവാഹികള്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നതിനാല്‍ പ്രശ്നത്തിന് പരിഹാരമുണ്ടായില്ല.

    തിയറ്റര്‍ ഉടമകളും ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഫിലിം ചേംബര്‍ ഭാരവാഹികളെ കൂടി പങ്കെടുപ്പിച്ച് വീണ്ടും ചര്‍ച്ച നടത്താമെന്ന് തീരുമാനിച്ച് യോഗം തല്ക്കാലത്തേയ്ക്ക് പിരിയുകയായിരുന്നു.

    ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ച് ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ മന്ത്രിയ്ക്ക് നേരത്തെ കത്ത് നല്കിയിരുന്നു. ഇത് തൊഴില്‍തര്‍ക്കമല്ലെന്നും അച്ചടക്കത്തിന്റെ പ്രശ്നം മാത്രമാണെന്നുമായിരുന്നു കത്തിലെ പരാമര്‍ശം.

    മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ച ഒന്നരമണിക്കൂറോളം നീണ്ടു. എങ്ങിനെയും പ്രശ്നം പരിഹരിയ്ക്കുക എന്ന നിര്‍ദേശമാണ് അമ്മ ഭാരവാഹികളും തിയറ്റര്‍ ഉടമകളും മുന്നോട്ട് വച്ചത്.

    അമ്മയെ പ്രതിനിധീകരിച്ച് മധു, ഇന്നസെന്റ്, മമ്മൂട്ടി, ദിലീപ്, വിജയരാഘവന്‍, ടി.പി. മാധവന്‍, സന്തോഷ് എന്നിവര്‍ പങ്കെടുത്തു. തിയറ്റര്‍ ഉടമകളെ പ്രതിനിധീകരിച്ച് എസ്. ചന്ദ്രന്‍, രാജശേഖരന്‍നായര്‍, ടി.പി. വാസു, എം.സി. ബോബി, ബാലന്‍ കോട്ടായി, ഷാജി വിശ്വനാഥ്, ഇ. ചന്ദ്രശേഖരന്‍ എന്നിവരും പങ്കെടുത്തു. ലേബര്‍ കമ്മീഷണര്‍ എസ്. ശ്രീനിവാസന്‍, അഡീഷണല്‍ കമ്മീഷണര്‍ എസ്.എം. നജീബ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X