കമലഹാസന്‍ കന്നഡ ചിത്രത്തില്‍
കമലഹാസന്‍ കന്നഡ ചിത്രത്തില്‍
മെയ് 18, 2005
18 വര്‍ഷത്തിനു ശേഷം കമല്‍ കന്നഡ ചിത്രത്തില്‍ അഭിനയിക്കുന്നു. കമലഹാസന്‍ നായകനായ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം സതി ലീലാവതിയുടെ റീമേക്കിലൂടെയാണ് സൂപ്പര്‍താരം വീണ്ടും കന്നഡയിലെത്തുന്നത്.
രാമശ്യാമബാമ എന്ന പേരില്‍ കന്നഡയിലൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടന്‍ രമേഷ് അരവിന്ദാണ്. രമേഷ് അരവിന്ദിന്റെ ആദ്യത്തെ സംവിധാന സംരംഭമാണിത്. സതി ലീലാവതിയില്‍ കമലിനോടൊപ്പം പ്രത്യക്ഷപ്പെട്ട രമേഷ് അരവിന്ദ് കന്നഡ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ഉര്‍വശി, ശ്രുതി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
കമലിന്റെ എക്കാലത്തെയും വന്‍ഹിറ്റുകളിലൊന്നാണ് സതി ലീലാവതി. ബീവി നമ്പര്‍ വണ്‍ എന്ന പേരില്‍ ഈ ഹാസ്യചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്തപ്പോഴും വന്‍വിജയമാണ് കൊയ്തത്.
ചിത്രം കന്നഡത്തില്‍ റീമേക്ക് ചെയ്യുമ്പോള്‍ പല മാറ്റങ്ങളും വരുത്തുന്നുണ്ട്. കന്നഡ പശ്ചാത്തലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളാണ് കഥയില്‍ വരുത്തുന്നത്.


Click it and Unblock the Notifications