കൊച്ചു കൊച്ചു വിശേഷങ്ങള്‍

By Staff

കൊച്ചു കൊച്ചു വിശേഷങ്ങള്‍
മെയ് 19, 2003

മോഹന്‍ലാല്‍ സംഗീത് ശിവന്‍ കൂട്ട് കെട്ട്

ഏറെ കാലത്തിന് ശേഷം മോഹന്‍ ലാല്‍ വീണ്ടും സംഗീത് ശിവന്റെ ചിത്രത്തില്‍ അഭിനയിയ്ക്കുന്നു. ഛായാഗ്രഹണം സന്തോഷ് ശിവന്‍ തന്നെ. പെട്ടെന്നുണ്ടാവില്ല ഇതിന്റെ റിലീസ്. 2004ലായിരിയ്ക്കും ഇതിന്റെ റിലീസ്.

ഇതിന് മുമ്പ് ഗാന്ധര്‍വം, യോദ്ധ, നിര്‍ണ്ണയം തുടങ്ങി ചില സംഗീത് ശിവന്‍ ചിത്രങ്ങളില്‍ മോഹന്‍ ലാല്‍ അഭിനയിച്ചിട്ടുണ്ട്.

സംഗീത് ശിവന്‍ ഹിന്ദിയില്‍ പയറ്റി നോക്കിയെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ടാവാം വീണ്ടും മലയാളത്തില്‍ ഭാഗ്യം പരീക്ഷിയ്ക്കുന്നത്.

ദിലീപിന് 50 ലക്ഷം

ദിലീപ് പ്രതിഫലം 50 ലക്ഷമായി ഉയര്‍ത്തിയത്രെ. ഇതുവരെ 40 ലക്ഷം വരെയായിരുന്നു പ്രതിഫലം. മീശമാധവന്റെ വിജയമാണ് ദിലീപിന്റെ പ്രതിഫലം 40 ആക്കി ഉയര്‍ത്താന്‍ സഹായിച്ചത്. ഇപ്പോള്‍ വീണ്ടും തിളക്കം വിജയിച്ചതോടെ ദിലീപ് പത്ത് ലക്ഷം കൂടി കൂട്ടി.

മലയാളത്തിലെ താരങ്ങള്‍ വന്‍ തുക പ്രതിഫലം വാങ്ങുന്നതാണ് ചലച്ചിത്ര രംഗത്തെ പ്രതിസന്ധിയ്ക്ക് കാരമമെന്ന് പരക്കെ പരാതി ഉണ്ടെങ്കിലും ഒടുന്ന ചിത്രങ്ങളുടെ നായകര്‍ നിരക്ക് വീണ്ടും വീണ്ടും കൂട്ടുകയാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നത് മോഹന്‍ ലാലാണ്. ഒരു കോടിയോളമുണ്ട് ഇദ്ദേഹത്തിന്റെ പ്രതിഫലം. മമ്മൂട്ടി വാങ്ങന്നത് 60- 70 ലക്ഷമാണ്. തമിഴും തെലുങ്കുമായി തട്ടിച്ച് നോക്കിയാല്‍ ഈ പ്രതിഫലം ഒന്നുമല്ലെന്ന് വേണം പറയാന്‍. തമിഴില്‍ അജിത്ത് വാങ്ങുന്നത് ആറ് കോടി രൂപയാണ്. തെലുങ്കില്‍ ചിരംജീവിയ്ക്കും ഉണ്ട് ഇതേ തുക. ആ ഭാഷകളില്‍ ചിത്രങ്ങള്‍ വിജയിയ്ക്കാനുള്ള സാദ്ധ്യത കൂടുതലായതുകൊണ്ടാണത്രെ ഈ വന്‍ പ്രതിഫലങ്ങള്‍ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാവുന്നത്.

പ്രതിഫലം കുറവാണെങ്കിലും ദിലീപിനാണത്രെ ഇപ്പോള്‍ മോഹന്‍ ലാലിനേക്കാളും മമ്മൂട്ടിയേക്കാളും താരമൂല്യം.

എല്ലാ നടന്മാരും മികച്ച സംവിധായകരുടേയും സുഹൃത്തുക്കളുടേയും ചിത്രങ്ങളില്‍ അഭിനയിയ്ക്കാന്‍ ഇത്രും വലിയ തുക വാങ്ങാറില്ല. ഇതിന് ഉദാഹരണമാണ് മമ്മൂട്ടി അടൂര്‍ ചിത്രത്തില്‍ അഭിനയിച്ചതും മറ്റും.

ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദിലീപ് അഭിനയിയ്ക്കുന്നുണ്ട്. ആ ചിത്രത്തിന്റെ ബജറ്റ് തന്നെ 30 ലക്ഷമാണ്. ഇതില്‍ അഭിനയിയ്ക്കാന്‍ ദിലീപ് നാമമാത്രമായ തുകമാത്രമേ ചോദിച്ചുള്ളു.

കാക്കക്കുയില്‍ തമിഴില്‍

ഇത് റീമേക്കുകളുടെ കാലമാണ്. തെലുങ്കിലേയ്ക്കാണ് പല മലയാള ചിത്രങ്ങളും റീമേക്ക് ചെയ്യുന്നത്. ഇതാ ഒന്ന് തമിഴിലേയ്ക്കും റീമേക്ക് ചെയ്യുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാക്കക്കുയില്‍. മലയാള കഥയില്‍ നിന്ന് കാര്യമായ വ്യത്യാസം തമിഴിലെ കഥയില്‍ ഉണ്ടാവില്ലെന്ന് സംവിധായകന്‍ സുന്ദര്‍ പറയുന്നു.

കാക്കക്കുയില്‍ മലയാളത്തില്‍ വന്‍ വിജയമായിരുന്നു. മലയാളത്തില്‍ മോഹന്‍ ലാലും മുകേഷുമായിരുന്നു പ്രധാന റോളുകളില്‍. തമിഴില്‍ ഇതേ കഥാപാത്രങ്ങള്‍ അഭിനയിയ്ക്കുന്നത് ജയറാമും പ്രഭുദേവയുമാണ്. ഈ ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

തമിഴ് കാക്കക്കുയിലിന്റെ സംവിധായകന്‍ സുന്ദറിന്റെ കഴിഞ്ഞ ചിത്രമായ അന്‍പേശിവം പരാജയമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X