പുതിയ 29 സിനിമകള്‍ നിര്‍മ്മിയ്ക്കും: ചേംബര്‍

By Staff

പുതിയ 29 സിനിമകള്‍ നിര്‍മ്മിയ്ക്കും: ചേംബര്‍
മെയ് 19, 2004

കൊച്ചി: പുതുതായി 29 സിനിമകള്‍ നിര്‍മ്മിയ്ക്കാന്‍ ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചലച്ചിത്ര നിര്‍മ്മാതാക്കളുടെ യോഗം തീരുമാനിച്ചു. ഈ തീരുമാനം അമ്മയ്ക്കുള്ളില്‍ കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കുമെന്നറിയുന്നു. ഫിലിം ചേംബറിന്റെ പുതിയ കരാറില്‍ ഇപ്പോള്‍ തന്നെ പൃഥ്വിരാജ്, തിലകന്‍ തുടങ്ങി നാല് നടന്മാര്‍ ഒപ്പുവച്ചുകഴിഞ്ഞു.

ഫിലിം ചേംബര്‍ തയ്യാറാക്കിയ പുതിയ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും സിനിമകള്‍ നിര്‍മ്മിയ്ക്കുക. പുതിയ കരാറിന്റെ അടിസ്ഥാനത്തില്‍ സിനിമ നിര്‍മ്മിയ്ക്കാന്‍ തയ്യാറായി 28 സിനിമാനിര്‍മ്മാണക്കമ്പനികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഒരു സിനിമ നിര്‍മ്മിയ്ക്കാന്‍ പരമാവധി ചെലവഴിയ്ക്കാവുന്ന തുകയുടെ പരിധി 85 ലക്ഷമായിരിയ്ക്കുമെന്നും യോഗത്തില്‍ ധാരണയായി. ഒരു നിര്‍മ്മാതാവിന് സ്വന്തം താല്പര്യപ്രകാരം ഇതില്‍ കൂടുതല്‍ തുക ചെലവഴിയ്ക്കാം. നിര്‍മ്മിയ്ക്കുന്ന സിനിമകളുടെ എണ്ണം കൂട്ടി സിനിമാപ്രതിസന്ധി പരിഹരിയ്ക്കുക എന്ന നിലപാടിലാണ് ഫിലിം ചേംബര്‍.

സെഞ്ച്വറി ഫിലിംസ്, നവോദയ ഫിലിംസ്, കൃപ ഫിലിംസ്, ഗാലക്സി, ഷിര്‍ദ്ദിസായി, സാഗ, ജൂബിലി, സെവന്‍ ആര്‍ട്സ്, സെന്‍ട്രല്‍ പിക്ചേഴ്സ്, വൃന്ദാവന്‍, അനുഗ്രഹ സിനി, കെആര്‍ജി ആര്‍ട്സ്, എവര്‍ഷൈന്‍, ഷോഗണ്‍ ഫിലിംസ്, രാജശ്രീ, പ്രതീക്ഷ, സാഗരിക, ലിബര്‍ട്ടി, ഗോള്‍ഡ്സ്റാര്‍, ലാല്‍ ക്രിയേഷന്‍സ്, ശിശുപാല്‍ മീഡിയ, അപര്‍ണ സിനിമ, ചിത്രഗംഗ, മൂവീക്ഷേത്ര, ചിത്രാംഗന, കാള്‍ട്ടണ്‍ ഫിലിംസ്, കോക്കേഴ്സ് ഫിലിംസ്, മുദ്ര ഫിലിംസ് എന്നീ സിനിമാനിര്‍മ്മാണക്കമ്പനികളാണ് സിനിമ നിര്‍മ്മിയ്ക്കാന്‍ മുന്നോട്ട് വന്നിരിയ്ക്കുന്നത്. ഇതില്‍ പല കമ്പനികളും 50ല്‍പരം സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ളവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X