ദിലീപും ഷാജിയും ആദ്യമായി ഒന്നിക്കുന്നു
ദിലീപും ഷാജിയും ആദ്യമായി ഒന്നിക്കുന്നു
മെയ് 19, 2006
മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ സൂപ്പര്‍താരങ്ങളെ നായകരാക്കി ഒരു പിടി ആക്ഷന്‍ ത്രില്ലറുകള്‍ ഒരുക്കിയിട്ടുള്ള ഷാജി കൈലാസ് ആദ്യമായി ദിലീപുമായി ഒന്നിക്കുന്നു.
നേരത്തെ ദിലീപിനെ നായകനാക്കി ഗുണ്ട എന്നൊരു ചിത്രം ഷാജി കൈലാസ് അനൗണ്‍സ് ചെയ്തിരുന്നെങ്കിലും ആ പ്രൊജക്ട് നടന്നില്ല. ഇപ്പോള്‍ ദിലീപിന്റെ ഓണച്ചിത്രത്തിനായാണ് ഷാജി കൈലാസ് ആദ്യമായി ജനപ്രിയ നായകനുമായി ഒന്നിക്കുന്നത്.
ജെ.പള്ളാശേരി തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ 15ന് ആരംഭിക്കും. വളരെ വിഷമം പിടിച്ച സാഹചര്യത്തിലെത്തിപ്പെടുന്ന ഒരു യുവാവിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരു പതിവ് ഷാജി കൈലാസ് ചിത്രത്തിലെ എല്ലാ മസാല ചേരുവകളും ഈ ചിത്രത്തിലുമുണ്ടാകും.
ദിലീപിന്റെ ചെസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടന്നുവരികയാണ്. ഈ ചിത്രം ജൂലൈ നാലിന് റിലീസ് ചെയ്യും.


Click it and Unblock the Notifications