അക്ബര്‍ ജോസിന്റെ പുതിയ ചിത്രത്തില്‍ ദിലീപ്
അക്ബര്‍ ജോസിന്റെ പുതിയ ചിത്രത്തില്‍ ദിലീപ്
മെയ് 20, 2002
മഴത്തുള്ളിക്കിലുക്കത്തിന് ശേഷം അക്ബര്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാവുന്നു. മഴത്തുള്ളിക്കിലുക്കത്തിലും ദിലീപായിരുന്നു നായകന്‍.
ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ഇന്നസെന്റ്, കൊച്ചിന്‍ ഹനീഫ, ജനാര്‍ദനന്‍, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, ബിന്ദു പണിക്കര്‍, കെ. പി. എ. സി. ലളിത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ കഥ ശരത്ചന്ദ്രന്‍ വയനാടിന്റേതാണ്. തിരക്കഥയും സംഭാഷണവും ജെ. പള്ളാശേരി രചിക്കുന്നു. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് സംഗീതം പകരുന്നത് മോഹന്‍ സിതാരയാണ്. ക്യാമറ പി. സുകുമാര്‍.
സൗപര്‍ണിക ആര്‍ട്സിന്റെ ബാനറില്‍ ജയശങ്കര്‍, നൗഷാദ്, സാബുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications