സുനില്‍ മലയാളത്തിലും നരേന്‍
സുനില്‍ മലയാളത്തിലും നരേന്‍
മെയ് 20, 2006
തമിഴില്‍ നരേന്‍ എന്ന പുതിയ പേര് സ്വീകരിച്ച സുനില്‍ മലയാളത്തിലും തന്റെ പുതിയ പേര് ഉപയോഗിക്കുന്നു. മലയാളത്തിലും തമിഴിലും രണ്ട് പേരുകള്‍ ഉപയോഗിക്കുന്നതിലുള്ള ബുദ്ധിമുട്ട് കാരണമാണ് മലയാളത്തിലും സുനില്‍ നരേനാവാന്‍ തയ്യാറെടുക്കുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ക്ലാസ്മേറ്റ്സ് ആണ് സുനിലിന്റെ പുതിയ മലയാളചിത്രം. ഈ ചിത്രത്തിന്റെ റിപ്പോര്‍ട്ടുകളില്‍ നരേന്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.
ചിത്തിരം പേശുതടി എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയതോടെയാണ് സുനില്‍ നരേന്‍ ആയത്. തമിഴില്‍ ഇപ്പോള്‍ സുനിലിന് ഒരു പിടി അവസരങ്ങളുണ്ട്.
മലയാളത്തിലും പേര് മാറ്റുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സുനില്‍ കേരളത്തില്‍ വളരെ സാധാരണമായ പേരാണെന്നും അതിനാലാണ് നരേന്‍ എന്ന പേര് മലയാളത്തിലും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications