twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജഗതി കുഞ്ചന്‍നമ്പ്യാരാകുന്നു

    By Staff
    |

    ജഗതി കുഞ്ചന്‍നമ്പ്യാരാകുന്നു
    മെയ് 21, 2001

    മലയാളസിനിമയിലെ കുഞ്ചന്‍ നമ്പ്യാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ജഗതി ശ്രീകുമാര്‍ കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ വേഷമിടുന്നു.

    വൈഗാ സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ മടവൂര്‍ കെ. രാധാകൃഷ്ണക്കുറുപ്പ് നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിന്റെ ഹാസ്യകവിയായിരുന്ന കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകഥ പറയുന്നു.

    കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് എം. സി. രാധാകൃഷ്ണനാണ്. സംവിധായകന്‍ ശിവപ്രസാദിന്റെ സഹായിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് രാധാകൃഷ്ണന്‍. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും മാടമ്പ് കുഞ്ഞുകുട്ടനാണ് നിര്‍വഹിക്കുന്നത്.

    ജഗതിയുടെ അഭിനയശേഷി മുഴുവന്‍ ചൂഷണം ചെയ്യുന്ന കഥാപാത്രമായിരിക്കും കുഞ്ചന്‍ നമ്പ്യാരുടേത്. മൂന്നാംപക്കത്തിലെയും അപൂര്‍വം ചിലരിലെയും വേഷങ്ങള്‍ ജഗതിക്ക് നേടിക്കൊടുത്ത ഖ്യാതി കുഞ്ചന്‍ നമ്പ്യാരും നേടിക്കൊടുക്കുമെന്ന് കരുതപ്പെടുന്നു.

    കഥകളി, തുള്ളല്‍, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് തുടങ്ങിയ കലകളിലെ പ്രഗത്ഭര്‍ കുഞ്ചന്‍ നമ്പ്യാര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുഞ്ചന്റെ ജീവിതകഥ യഥാര്‍ത്ഥമായും എന്നാല്‍ വ്യത്യസ്തവുമായ രീതിയിലൂടെ പറയാനാണ് സംവിധായകന്റെ ശ്രമം. അതിനാല്‍ കുഞ്ചന്‍ ജനിച്ചുവളര്‍ന്ന പാലക്കാട്ടെ ലക്കിടിയിലും കൂത്തിന് രൂപം നല്‍കിയ അമ്പലപ്പുഴയിലും കളികളിലൂടെ പ്രശസ്തി നേടിയ കുട്ടനാട്, തിരുവിതാംകൂര്‍ പ്രദേശങ്ങളിലും വച്ച് തന്നെ ഇതിന്റെ ചിത്രീകരണം നടത്തും.

    കുഞ്ചന്‍ നമ്പ്യാരുടെ ജീവിതം സിനിമയാക്കുന്നതിനെ പറ്റി ആദ്യം ചിന്തിച്ചത് അന്തരിച്ച ഭരതനായിരുന്നു. കുഞ്ചന്റെ വേഷം മോഹന്‍ലാലിന് നല്‍കുമെന്ന് ഭരതന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ഭരതന്റെ ശിഷ്യനായ ജയരാജ് ജയറാമിനെ വച്ച് കുഞ്ചന്‍ നമ്പ്യാര്‍ ചിത്രം ഒരുക്കുന്നതായും വാര്‍ത്തയുണ്ടായിരുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X