»   » മോഹന്‍ലാലും മുംതാസും ആടുന്നു

മോഹന്‍ലാലും മുംതാസും ആടുന്നു

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും മുംതാസും ആടുന്നു
മെയ് 21, 2002

അതിമാനുഷ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ മീശ പിരിയന്‍ ചിത്രങ്ങളിലെ ഒരു സ്ഥിരം പതിവാണ് ഒരു സുന്ദരിയോടൊത്തുള്ള ആട്ടവും പാട്ടും. നരസിംഹത്തിലും ഉസ്താദിലും അല്‍ഫോണ്‍സയ്ക്കാണ് മോഹന്‍ലാലിനോടൊത്ത് ആടാന്‍ ഭാഗ്യം ലഭിച്ചതെങ്കില്‍ രാവണപ്രഭുവില്‍ മറ്റൊരു മാദകറാണിയായ കശ്മീരാ ഷായാണ് മോഹന്‍ലാലിനോടൊപ്പം മദാലസമായ ചുവടുകള്‍ വെച്ചത്.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ മോഹന്‍ലാല്‍ ചിത്രമായ താണ്ഡവത്തിലുമുണ്ട് മദാലസമായ ആട്ടം. തമിഴകത്തെ പുതിയ സെക്സ് ബോംബ് സാക്ഷാല്‍ മുംതാസാണ് മോഹന്‍ലാലിനോടൊപ്പം താണ്ഡവത്തില്‍ ആടുന്നത്.

വെറും ആട്ടം മാത്രമല്ല, ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിക്കുന്നുണ്ട് മുംതാസ്. സീതമ്മ എന്ന കറവക്കാരിയായാണ് മുംതാസ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

മിഥിലാപുരി ഗ്രാമത്തിലെ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുന്നവളാണ ്സീതമ്മ. മിഥിലാപുരിയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ കാശിനാഥനും (മോഹന്‍ലാല്‍) കൂട്ടരും സീതമ്മയെ കണ്ടുമുട്ടുന്നു. സീതമ്മയുടെ കവിളില്‍ കാശിനാഥന്റെ ഒരു കൂട്ടുകാരന്‍ വികാരവായ്പോടെ തലോടിയപ്പോള്‍ സീതമ്മയുടെ കൈയിലുണ്ടായിരുന്ന പാല്‍പാത്രം താഴേക്ക് വീണു. അവിടെ നിന്ന് നാണത്തോടെ ഓടിയ സീതമ്മ ചെന്നുമുട്ടിയത് കാശിനാഥന്റെ ശരീരത്തില്‍. ഇരുവരും കെട്ടിപ്പിടിച്ച് പാലൊഴുകുന്ന തറയിലേക്ക് വീണു. മാദകമായ ചുവടുവെപ്പുകളോടെ ഒരു ഗാനരംഗം അവിടെ ആരംഭിക്കുകയായി.

രാവണപ്രഭുവില്‍ കശ്മീരാ ഷായോടും നരസിംഹത്തിലും ഉസ്താദിലും അല്‍ഫോണ്‍സയോടും മോഹന്‍ലാല്‍ ആടിയ പാട്ടുരംഗങ്ങള്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നു. നാടോടി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം ജുംബാ, ജുംബാ പാടി ആടിയ സില്‍ക്ക സ്മിത യുടെ ആട്ടം മലയാളത്തില്‍ പിന്നീടൊരു പതിവായി. ഇത്തവണ ഊഴം മുംതാസിന്റേതാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X