ചാക്കോച്ചന് കാവ്യ നായിക

By Staff

ചാക്കോച്ചന് കാവ്യ നായിക
മെയ് 21, 2004

ഐ. വി. ശശി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും കാവ്യാ മാധവനും നായികാനായകന്‍മാരാവും.

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ യുവതാരങ്ങളായ കുഞ്ചാക്കോ ബോബനും കാവ്യാ മാധവനും ഏറെ ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ദോസ്ത്, സഹയാത്രികയ്ക്ക് സ്നേഹപൂര്‍വം എന്നീ ചിത്രങ്ങളിലാണ് ഇതിന് മുമ്പ് ചാക്കോച്ചനും കാവ്യയും നായികാനായകന്‍മാരായത്. സനല്‍ സംവിധാനം ചെയ്യുന്ന ഒപ്പം കൂടാന്‍ എന്ന ചിത്രത്തിലും ഇരുവരും അഭിനയിക്കുന്നുണ്ട്.

ഐ. വി. ശശിയുടെ ചിത്രത്തില്‍ ചാക്കോച്ചനും കാവ്യയും അഭിനയിക്കുന്നത് ആദ്യമായാണ്. സിംഫണി എന്ന ചിത്രത്തിന് ശേഷം ഐ. വി. ശശി ഒരുക്കുന്ന ചിത്രമാണിത്. പ്രണയകഥ പറയുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.

ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, വിജയകുമാര്‍, മാമുക്കോയ, ശ്രീവിദ്യ, സീനത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ശരത്ചന്ദ്രന്‍ വയനാടിന്റേതാണ് കഥ. ടി. ദാമോദരനാണ് തിരക്കഥ രചിക്കുന്നത്. പ്രണയകഥ പ്രമേയമായ ചിത്രത്തിന് ടി. ദാമോദരന്‍ തിരക്കഥയെഴുതുന്നത് ആദ്യമായാണ്. മമ്മൂട്ടി ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഐ. വി. ശശിയുടെ താരാദാസ് വേഴ്സസ് ബല്‍റാം എന്ന ചിത്രത്തിനും തിരക്കഥയൊരുക്കുന്നത് ടി. ദാമോദരനാണ്.

ചിത്രത്തിന്റെ പൂജയും റെക്കോഡിംഗും കോഴിക്കോട് മ്യൂസിക് സിറ്റിയില്‍ നടന്നു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ പി. വി. ചന്ദ്രനും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X