സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍

By Staff

സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍
മെയ് 21, 2005

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മലയാള ചിത്രമാണ് കാഴ്ച. സിനിമയെ ഗൗരവത്തോടെ കാണുന്നവരുടെയും സാധാരണ സിനിമാ പ്രേക്ഷകരുടെയും പ്രശംസ ഒരു പോലെ പിടിച്ചുപറ്റിയ കാഴ്ച കഴിഞ്ഞ വര്‍ഷം മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച ചിത്രമായിരുന്നു. കാഴ്ചയ്ക്കു ശേഷം ഒരുക്കുന്ന തന്റെ രണ്ടാമത്തെ ചിത്രത്തില്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകള്‍ നിറവേറ്റുക എന്ന വെല്ലുവിളിയാണ് ബ്സെസ്സിക്ക് മുന്നിലുള്ളത്.

പ്രേക്ഷകരുടെ ആകാംക്ഷക്ക് വിരാമമിട്ടുകൊണ്ട് തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കഥ ബ്സെസ്സി പൂര്‍ത്തിയാക്കികഴിഞ്ഞു. ബ്ലെസ്സിയുടെ രണ്ടാമത്തെ ചിത്രത്തില്‍ നായകനാവുന്നത് മോഹന്‍ലാലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്തില്‍ തുടങ്ങും.

മൂന്ന് തലമുറകളുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ കുടുംബബന്ധങ്ങളിലെ ഇഴയടുപ്പങ്ങള്‍ പ്രേക്ഷകരെ അനുഭവിപ്പിക്കുന്ന പ്രമേയമാണ് ബ്ലെസ്സി കൈകാര്യം ചെയ്യുന്നത്. ഒരു സെക്രട്ടറിയേറ്റ് ഉദ്യോസസ്ഥനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്.

അച്ഛനും മകനും ഭര്‍ത്താവുമൊക്കെയായി തന്റെ കടമകള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധാലുവായ ഒരാളുടെ വേഷമാണ് മോഹന്‍ലാലിന്. ഇതിനിടയില്‍ അയാള്‍ കടന്നുപോകുന്ന അപ്രതീക്ഷിതമായ ജീവിതവഴിത്തിരിവുകളാണ് കഥയുടെ കാതല്‍. രണ്ട് നായികമാരാണ് ഈ ചിത്രത്തില്‍. ഒരാള്‍ ലാലിന്റെ ഭാര്യയും മറ്റേയാള്‍ കാമുകിയുമാണ്.

കാഴ്ച ഗൗരവസ്വഭാവമുള്ള ചിത്രമായിരുന്നെങ്കില്‍ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ പരിചരണരീതി വ്യത്യസ്തമാണെന്ന് ബ്ലെസ്സി പറയുന്നു. സരസമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമായിരിക്കും ഇതെന്ന് ബ്ലെസ്സി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X