മമ്മൂട്ടി കലാഗ്രാമം തുടങ്ങുന്നു
മമ്മൂട്ടി കലാഗ്രാമം തുടങ്ങുന്നു
മെയ് 22, 2001
കൊച്ചി: കലാമൂല്യമുള്ള സിനിമയുടെ വളര്‍ച്ചയെ ലക്ഷ്യമിട്ട് മമ്മൂട്ടി കലാഗ്രാമം തുടങ്ങുന്നു.
പുതിയ തലമുറയ്ക്ക് നല്ല സിനിമയെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ കൂടിയാണ് കലാഗ്രാമം തുടങ്ങുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. മെയ് 21 തിങ്കളാഴ്ച കൊച്ചിയില്‍ കൊച്ചി ഫിലിം സൊസൈറ്റിയും സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മമ്മൂട്ടി.
ഒരേക്കര്‍ സ്ഥലവും സാങ്കേതിക സൗകര്യവും ലഭിച്ചാല്‍ ഉടന്‍ കലാഗ്രാമത്തിന്റെ പണി തുടങ്ങും. ഇതിനായി കൊച്ചിയില്‍ സ്ഥലം നോക്കുകയാണെന്നും മമ്മൂട്ടി വെളിപ്പെടുത്തി. നല്ല സിനിമയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് കലാഗ്രാമമെന്ന സംരംഭവുമായി മുന്നോട്ട് വന്നതെന്ന് മമ്മൂട്ടി വ്യക്തമാക്കി.
കലാകാരന്മാരെയും പ്രതിഭകളെയും ആദരിക്കാന്‍ മടിയുള്ള സമൂഹമാണ് മലയാളികളുടേതെന്ന് മമ്മൂട്ടി പറഞ്ഞു.


Click it and Unblock the Notifications