ജാസി ഗിഫ്റ്റ് അഭിനയിക്കുന്നു

By Staff

ജാസി ഗിഫ്റ്റ് അഭിനയിക്കുന്നു
മെയ് 22, 2004

ഫോര്‍ ദി പീപ്പിളിലൂടെ മലയാള ചലച്ചിത്ര സംഗീത രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ച ജാസി ഗിഫ്റ്റ് ക്യാമറക്ക് മുന്നിലേക്ക് വരുന്നു. ഫോര്‍ ദി പീപ്പിളിന്റെ സംവിധായകനായ ജയരാജിന്റെ പുതിയ ചിത്രത്തിലാണ് ജാസി ഗിഫ്റ്റ് അഭിനയിക്കുന്നത്.

റെയ്ന്‍ റെയ്ന്‍ കം എഗെയ്ന്‍ എന്നാണ് ജയരാജിന്റെ പുതിയ ചിത്രത്തിന്റെ പേര്. ഫോര്‍ ദി പീപ്പിളിലേതു പോലെ ഈ ചിത്രത്തിലും പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ജാസി ഗിഫ്റ്റ് തന്നെ.

ഒരിക്കല്‍ കൂടി ജാസിയുടെ സംഗീതമാന്ത്രികത തന്റെ ചിത്രത്തിനായി ഉപയോഗപ്പെടുത്തുകയാണ് ജയരാജ്. ഫോര്‍ ദി പീപ്പിളില്‍ ജാസി ഗിഫ്റ്റിന്റെ ഈണത്തിനൊപ്പിച്ച് മനോഹരമായ വരികള്‍ കൊരുത്ത കൈതപ്രം ഈ ചിത്രത്തിനും ഗാനരചന നടത്തുന്നു.

ആദ്യചിത്രത്തോടെ പുതിയ സംഗീതതരംഗം സൃഷ്ടിച്ച ജാസിയ്ക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും ഈ ചിത്രത്തിലൂടെ വന്നെത്തുന്നു. എസ്. പി. ബാലസുബ്രഹ്മണ്യം, ജയചന്ദ്രന്‍, യേശുദാസ് എന്നിവരും ജാസിയെ പോലെ സിനിമയില്‍ അഭിനയിച്ച ഗായകരാണ്. എസ്. പി. ബാലസുബ്രഹ്മണ്യം തമിഴില്‍ ഏതാനും ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നഖക്ഷതങ്ങള്‍ എന്ന മലയാള ചിത്രത്തിലാണ് ജയചന്ദ്രന്‍ അഭിനയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X