ഒരു ഇടവേളക്ക് ശേഷം മമ്മൂട്ടി-സത്യന്‍ ടീം
ഒരു ഇടവേളക്ക് ശേഷം മമ്മൂട്ടി-സത്യന്‍ ടീം
മെയ് 22, 2004
നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു. വര്‍ണചിത്രക്ക് വേണ്ടി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനായി അഭിനയിക്കുന്നത്.
ആരോ ഒരാള്‍, നമ്പര്‍ 20 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്നിവയാണ് മമ്മൂട്ടി നായകനായി അഭിനയിച്ച സത്യന്‍ അന്തിക്കാടിന്റെ ഒടുവിലത്തെ ചിത്രങ്ങള്‍. സത്യന്റെ സ്ഥിരം ശൈലിയിലുള്ള ചിത്രങ്ങളായിരുന്നില്ല ഇവ രണ്ടും. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥകള്‍ പറയുന്ന ചിത്രങ്ങളൊരുക്കിയ സത്യന്‍ അന്തിക്കാട് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രങ്ങള്‍ അല്പം വ്യത്യസ്തമായിരുന്നു.
ഗോളാന്തരവാര്‍ത്ത, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കനല്‍ക്കാറ്റ്, കളിക്കളം തുടങ്ങിയവയാണ് സത്യന്‍ അന്തിക്കാട്-മമ്മൂട്ടി ടീമിന്റെ മറ്റ് ചിത്രങ്ങള്‍. മമ്മൂട്ടി ഹാസ്യപരിവേഷമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് വ്യത്യസ്തത പരീക്ഷിച്ച ചിത്രങ്ങളാണ് ഗോളാന്തരവാര്‍ത്ത, ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്നിവ.
മമ്മൂട്ടി ചിത്രമായ പട്ടാളത്തിന് ശേഷം വര്‍ണചിത്ര നിര്‍മിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടില്ല. സിനിമാ പ്രതിസന്ധി പരിഹരിക്കപ്പെട്ടതിന് ശേഷമേ ഈ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുകയുള്ളൂ.


Click it and Unblock the Notifications











