നവ്യാ നായരും കന്നഡയിലേക്ക്

By Staff

നവ്യാ നായരും കന്നഡയിലേക്ക്
മെയ് 22, 2005

കാവേരി, അഭിരാമി, മീരാ ജാസ്മിന്‍, രേണുകാ മേനോന്‍ തുടങ്ങിയ മലയാളി നടിമാര്‍ക്ക് പിന്നാലെ നവ്യാ നായരും കന്നഡയിലേക്ക്. തമിഴില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നവ്യ കന്നഡയിലും ഭാഗ്യം തേടുന്നത്.

തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഓട്ടോഗ്രാഫിന്റെ കന്നഡ റീമേക്കിലാണ് നവ്യാനായര്‍ നായികയാവുന്നത്. തമിഴ് ചിത്രത്തില്‍ ഗോപിക അവതരിപ്പിച്ച മലയാളിയായ കോളജ് വിദ്യാര്‍ഥിനിയുടെ വേഷമാണ് കന്നഡ പതിപ്പില്‍ നവ്യയ്ക്ക്.

ചേരന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിലെ മറ്റൊരു നായിക സ്നേഹയായിരുന്നു. സ്നേഹ തന്നെ കന്നഡ ചിത്രത്തിലും തന്റെ കഥാപാത്രത്തെ അവതരിപ്പിക്കും. ഓട്ടോഗ്രാഫ് തനിക്കിഷ്ടപ്പെട്ട ചിത്രമായിരുന്നുവെന്നും ഇതില്‍ സ്നേഹ അവതരിപ്പിച്ച കഥാപാത്രമായി അഭിനയിക്കാനാണ് താന്‍ ആഗ്രഹിച്ചിരുന്നതെന്നും നവ്യാനായര്‍ പറഞ്ഞു. എന്നാല്‍ തനിക്കിഷ്ടപ്പെട്ട കഥാപാത്രം ലഭിക്കാത്തതില്‍ കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്ന ഈ നടിക്ക് പരിഭവമേതുമില്ല.

നേരത്തെ രണ്ട് കന്നഡ ചിത്രങ്ങളിലേക്ക് നവ്യക്ക് ക്ഷണം ലഭിച്ചതാണ്. എന്നാല്‍ കരാറിലെ നിബന്ധനകളോടുള്ള വിജോയിപ്പ് കാരണം അത് രണ്ടും വേണ്ടെന്നുവച്ചു. ഓട്ടോഗ്രാഫില്‍ അഭിനയിക്കാന്‍ കന്നഡയില്‍ നിന്നും മൂന്നാമതായി ലഭിച്ച ക്ഷണമാണ്. തമിഴില്‍ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലാണ് നവ്യ കന്നഡയിലുമെത്തുന്നത്.

തമിഴിലെയും മലയാളത്തിലെയും സൂപ്പര്‍ഹിറ്റുകള്‍ കന്നഡയില്‍ റീമേക്ക് ചെയ്യുന്നത് പതിവായിരിക്കെയാണ് ഓട്ടോഗ്രാഫും കന്നഡയിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X