മൂന്ന് വേഷങ്ങളില്‍ മണി
മൂന്ന് വേഷങ്ങളില്‍ മണി
മെയ് 22, 2006
കലാഭവന്‍ മണി ഒരു ചിത്രത്തില്‍ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അച്ഛന്റെയും മകന്റെയും പേരമകന്റെയും വേഷങ്ങളിലാണ് മണി അഭിനയിക്കുന്നത്.
സുനില്‍ കാര്യാട്ടുകര സംവിധാനം ചെയ്യുന്ന ചാക്കോ രണ്ടാമന്‍ എന്ന ചിത്രത്തിലാണ് മണിയുടെ ഈ പരീക്ഷണം. തെങ്കാശിമംഗലം ഗ്രാമത്തിലെ ഉശിരനായ ഒറ്റച്ചവിട്ടു ചാക്കോ, മകന്‍ ജോണിക്കുട്ടി, പേരക്കുട്ടി ചാക്കോ എന്നീ വേഷങ്ങളിലാണ് മണി പ്രത്യക്ഷപ്പെടുന്നത്.
ആദിത്യന്‍, വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ഭീമന്‍ രഘു, ആനന്ദ്, സതീഷ് ബാബു, ബാബുരാജ്, സന്തോഷ് ജോഗി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, അനില്‍ മുരളി, മോഹിനി, ജ്യോതിര്‍മയി, പൂര്‍ണിമ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ബിജു ദേവസ്സിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വയലാര്‍ ശരത്വര്‍മയും തരകനും രചിച്ച ഗാനങ്ങള്‍ക്ക് സുന്ദര്‍ സി. ബാബു സംഗീതം പകരുന്നു. യേശുദാസ്, സയനോര, ഫ്രാങ്കോ എന്നിവര്‍ക്കൊപ്പം കലാഭവന്‍ മണിയും ചിത്രത്തില്‍ ഗാനം ആലപിക്കുന്നുണ്ട്.
കോട്ടയം, എറണാകുളം, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നന്ത്യാട്ട് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications