ഒടുവില്‍ വടക്കുംനാഥനെത്തി
ഒടുവില്‍ വടക്കുംനാഥനെത്തി
മെയ് 22, 2006
ഒടുവില്‍ വടക്കുംനാഥന് പെട്ടിയില്‍ നിന്ന് മോചനം. ഒന്നര വര്‍ഷത്തിലേറെയായി റിലീസിംഗ് മുടങ്ങിക്കിടക്കുകയായിരുന്ന മോഹന്‍ലാലിന്റെ വടക്കുംനാഥന്‍ മെയ് 19 വെള്ളിയാഴ്ച തിയേറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ചു.
ഷാജുണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ പത്മപ്രിയയാണ് മോഹന്‍ലാലിന്റെ നായിക. ഒരു ആത്മാന്വേഷണത്തിന്റെ ഭാഗമായി ഹരിദ്വാറിലേക്ക് യാത്ര നടത്തുന്ന സംസ്കൃതം പ്രൊഫസര്‍ പിഷാരടിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍. മോഹന്‍ലാലിന്റെ സഹോദരിയായി കാവ്യാ മാധവനും ചിത്രത്തില്‍ വേഷമിടുന്നു.
സാങ്കേതിക കാരണങ്ങളാലാണ് ചിത്രത്തിന്റെ റിലീസിംഗ് വൈകിയത്. ഈ വര്‍ഷം തിയേറ്ററുകളിലെത്തുന്ന മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമാണിത്. രവീന്ദ്രന്‍ ഈണം പകര്‍ന്ന വടക്കുംനാഥനിലെ മനോഹരമായ ഗാനങ്ങള്‍ ഇതിനകം ഹിറ്റായിട്ടുണ്ട്.


Click it and Unblock the Notifications