താജ്മഹലിനെ പറ്റി കാര്‍ട്ടൂണ്‍ ചലച്ചിത്രം
താജ്മഹലിനെ പറ്റി കാര്‍ട്ടൂണ്‍ ചലച്ചിത്രം
മെയ് 23, 2001
ചെന്നൈ: അനശ്വര പ്രേമത്തിന്റെ വെണ്ണക്കല്‍ സ്മാരകമായ താജ്മഹലിനെ പറ്റി കാര്‍ട്ടൂണ്‍ ചലച്ചിത്രം ഒരുങ്ങുന്നു.
അനിമേഷന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തരായ ടൂണ്‍സ് അനിമേഷനാണ് ഇതിന് പിന്നില്‍. മെയ് 23 ബുധനാഴ്ച ടൂണ്‍സിന്റെ പ്രസിഡന്റ് ബില്‍ ഡെന്നീസ് അറിയിച്ചതാണ് ഇക്കാര്യം.
തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിലുള്ള ടൂണ്‍സിന്റെ സ്റ്റുഡിയോയില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഒന്നരക്കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇഷു പട്ടേലായിരിക്കും സംവിധായകന്‍.
ഇഷു പട്ടേല്‍ തിരുവനന്തപുരത്തെത്തി ഇതിന്റെ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ചിത്രം ആര് നിര്‍മ്മിക്കുമെന്നത് പിന്നീട് അറിയിക്കുമെന്ന് ഡെന്നീസ് അറിയിച്ചു.


Click it and Unblock the Notifications