twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജ്യോതിര്‍മയി തെലുങ്ക് ചിത്രത്തില്‍

    By Staff
    |

    ജ്യോതിര്‍മയി തെലുങ്ക് ചിത്രത്തില്‍
    മെയ് 23, 2005

    മലയാളി സംവിധായകന്‍ രാജേഷ്ടച്ച് റിവര്‍ ഒരുക്കുന്ന തെലുങ്ക് ചിത്രത്തില്‍ മലയാളി നടി ജ്യോതിര്‍മയി നായികയാവുന്നു. 10 ദി സ്ട്രെയ്ഞ്ചേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജ്യോതിര്‍മയിയുടെ ആദ്യത്തെ തെലുങ്ക് ചിത്രമാണ്.

    ദി നെയിം ഒഫ് ബിദ്ധ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് രാജേഷ്ടച്ച് റിവര്‍. നാഗബാബു, നാസര്‍, ബ്രഹ്മാജി തുടങ്ങിയ തെലുങ്ക്താരങ്ങളാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

    ദ്വന്ദ്വവ്യക്തിത്വം എന്ന മാനസികരോഗം ബാധിച്ച ഒരു മധ്യവയസ്കന്റെ കഥ പറയുന്ന ഈ ചിത്രം ഒരു സസ്പെന്‍സ് ത്രില്ലറായാണ് ഒരുക്കുന്നത്. താനറിയാതെ 10 അപരിചിതരെ കൊലപ്പെടുത്തുന്ന വിറ്റല്‍ദാസ് എന്ന മധ്യവയസ്കന്റെ സങ്കീര്‍ണമായ മനോഘടനയിലേക്ക് ഒരു മനശാസ്ത്രജ്ഞന്‍ നടത്തുന്ന അന്വേഷണമാണ് പ്രമേയത്തിന്റെ കാതല്‍.

    ഒരു രാത്രി പത്തുപേരെ കൊന്ന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടയാളാണ് വിറ്റല്‍ദാസ്. ഒരു ഹോട്ടലിലെത്തിച്ചേര്‍ന്ന പത്തുപേരെയാണ് വിറ്റല്‍ദാസ് കൊന്നത്. ഒരു സിനിമാനടിയുടെ ഡ്രൈവര്‍, പ്രൊഫസര്‍ ദമ്പതികള്‍, അവരുടെ മകന്‍, ഒരു പൊലീസ് ഓഫീസര്‍, ഒരു വേശ്യ, രണ്ട് യുവമിഥുനങ്ങള്‍, ഹോട്ടല്‍ മാനേജര്‍ എന്നിവരെയാണ് വിറ്റല്‍ദാസ് കൊലപ്പെടുത്തിയത്.

    എന്നാല്‍ ഇയാളുടെ മാനസികനില പഠിച്ച മനശാസ്ത്രജ്ഞന് വിറ്റല്‍ദാസ് മനോരോഗിയാണെന്ന് കണ്ടെത്താനായി. തുടര്‍ന്ന് അയാളെ വെറുതെ വിടണമെന്ന് മനശാസ്ത്രജ്ഞന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

    മലയാളചിത്രം മണിച്ചിത്രത്താഴില്‍ ദ്വന്ദ്വവ്യക്തിത്വം എന്ന രോഗാവസ്ഥ പ്രമേയമായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ സസ്പെന്‍സ് ത്രില്ലറിന്റെ പരിവേഷത്തോടെ ഈ പ്രമേയം ഇന്ത്യന്‍ സിനിമയില്‍ കൈകാര്യം ചെയ്യുന്നത് ആദ്യമായിട്ടാവണം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X