മുത്തങ്ങയിലെ ഫോട്ടോഗ്രാഫറായി ലാല്‍

By Staff

മുത്തങ്ങയിലെ ഫോട്ടോഗ്രാഫറായി ലാല്‍
മെയ് 23, 2006

കേരള സമൂഹത്തെ നടുക്കിയ മുത്തങ്ങ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിജോ ജോണ്‍ എന്ന ഫോട്ടോഗ്രാഫറുടെ വേഷത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന്റെ പേര് ഫോട്ടോഗ്രാഫര്‍ എന്നാണ്.

തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹന്‍ലാല്‍ ചിത്രം നരന് തിരക്കഥയെഴുതിയിട്ടുളള രഞ്ജന്‍ പ്രമോദ് നേരത്തെ താപ്പാന എന്നൊരു ചിത്രം മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആ പ്രൊജക്ട് നടന്നില്ല. ഇപ്പോള്‍ പുതിയ കഥയും പുതിയ കഥാപാത്രവുമായി രഞ്ജന്‍ സംവിധായക വേഷമണിയുകയാണ്.

ജൂണ്‍ ഒന്നിന് ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്തെ വിസ്മയ മാക്സില്‍ നടക്കും. ഒപ്പം ചിത്രത്തിന്റെ വെബ് സൈറ്റിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. സ്മൈല്‍പ്ലീസ്.ഇന്‍ എന്നാണ് സൈറ്റിന്റെ പേര്.

ചിത്രത്തിലെ നായകനായ ബിജോ ജോണ്‍ എന്ന ഫോട്ടോഗ്രാഫറുടെ സ്വന്തം വെബ് സൈറ്റ് നിലയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങള്‍ വെബ് സൈറ്റിലുണ്ടാകും. വെബ് സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീനടന്‍മാരെ നിര്‍ദേശിക്കാം.

ജൂലായ് മധ്യത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. കോഴിക്കോട്ടും വയനാടുമായി ചിത്രീകരണം പൂര്‍ത്തിയാക്കും. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഴകപ്പനാണ്. സംഗീതം ജോണ്‍സണ്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X