ശ്രീനിവാസന്‍ മമ്മൂട്ടിയ്ക്കൊപ്പം

By Staff

ശ്രീനിവാസന്‍ മമ്മൂട്ടിയ്ക്കൊപ്പം
മെയ് 23, 2006

ഒരു കാലത്ത് മോഹന്‍ലാല്‍-ശ്രീനിവാസന്‍ ജോഡി പ്രേക്ഷകരുടെ ഏറെ രസിപ്പിച്ച കൂട്ടുകെട്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചപ്പോള്‍ ഒരു സൂപ്പര്‍ഹിറ്റാണുണ്ടായത്. എന്നാല്‍ ഇപ്പോള്‍ ശ്രീനിവാസന്‍ മമ്മൂട്ടിക്കൊപ്പമാണ്.

മമ്മൂട്ടിയോടൊപ്പം ശ്രീനിവാസന്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിനൊപ്പമെന്ന പോലെ അതൊരു കൂട്ടുകെട്ടായി വിശേഷിപ്പിക്കപ്പെട്ടിരുന്നില്ല. നായകനൊപ്പം കൂട്ടുകാരനായി പ്രത്യക്ഷപ്പെടുന്ന വേഷത്തില്‍ അഴകിയ രാവണനിലും അര്‍ത്ഥത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അത്തരം കഥാപാത്രങ്ങളുടെ തുടര്‍ച്ചകള്‍ പിന്നീടുണ്ടായില്ല. എന്നാല്‍ ഭാര്‍ഗവചരിതം: ഒന്നാം ഘട്ടം എന്ന ചിത്രത്തില്‍ അത്തരമൊരു കൂട്ടുകെട്ടുണ്ട്.

മമ്മൂട്ടി അധോലോക നായകനായും ശ്രീനിവാസന്‍ മനോരോഗ വിദഗ്ധനായും പ്രത്യക്ഷപ്പെടുന്ന ഭാര്‍ഗവ ചരിതത്തില്‍ ഇരുവരും പ്രേക്ഷകരെ ചിരിപ്പിക്കുന്ന കൂട്ടുകെട്ടാണ്. ജോമോനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും ശ്രീനിവാസനാണ്.

തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന മമ്മൂട്ടി ചിത്രം ബല്‍റാം വേഴ്സസ് താരാദാസില്‍ ശ്രീനിവാസന്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പ്രജാപതിയിലും ശ്രീനി മമ്മൂട്ടിക്കൊപ്പം വേഷമിടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X