ചിപ്പി വിവാഹിതയായി
ചിപ്പി വിവാഹിതയായി
മെയ് 24, 2001
തിരുവനന്തപുരം: ചലച്ചിത്ര നടി ചിപ്പിയും പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് രഞ്ജിത്തും വിവാഹിതരായി.
മെയ് 24 വ്യാഴാഴ്ച ശംഖുമുഖം ദേവീക്ഷേത്രത്തില്‍ വെച്ചാണ് രഹസ്യമായി വിവാഹം നടന്നത്. ചിപ്പിയുടെ ബന്ധുക്കളാരും വിവാഹ ച്ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
ഇരുവരും കവടിയാറില്‍ അടുത്ത വീടുകളിലായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വിവരമറിഞ്ഞ ബന്ധുക്കള്‍ ചിപ്പിയെ ഈ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ ഒറ്റക്കാണ് ചിപ്പി പുറത്തേക്ക് പോയത്. വീട്ടുകാര്‍ക്ക് പ്രത്യേകിച്ച് സംശയമൊന്നും തോന്നിയിരുന്നില്ല. ചിപ്പി ക്ഷേത്രത്തിലെത്തുമ്പോള്‍ വരനും കൂട്ടരും അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വധൂവരന്മാരുടെ വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമേ വിവാഹച്ചടങ്ങില്‍ സംബന്ധിച്ചുള്ളൂ. സംവിധായകന്‍ ഷാജി കൈലാസ്, മേനകാ സുരേഷ് തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
വിവാഹത്തിന് ശേഷം ഇരുവരും ചെന്നൈയിലേക്ക്വിമാനം കയറി. മകളുടെ വാര്‍ത്തയറിഞ്ഞ് ചിപ്പിയുടെ മാതാവ് മോഹാലസ്യപ്പെട്ടുവീണു.
ഭരതന്‍ സംവിധാനം ചെയ്ത പാഥേയത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ ചിപ്പിയുടെ യഥാര്‍ത്ഥ പേര് ദിവ്യ എന്നാണ്. സോപാനം, സ്ഫടികം, ആദ്യത്തെ കണ്മണി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. പുറത്തിറങ്ങാനിരിക്കുന്ന കാറ്റ് വന്ന് വിളിച്ചപ്പോള്‍ എന്ന ചിത്രത്തില്‍ നായികവേഷമാണ് ചിപ്പിക്ക്.
ശില്‍പ എന്ന പേരില്‍ കന്നഡയില്‍ അരങ്ങേറ്റം നടത്തിയ ചിപ്പി മികച്ച നടിക്കുള്ള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്കാരവും നേടിയിരുന്നു.
ദേവദൂതന്‍, നരസിംഹം, വല്യേട്ടന്‍, സമ്മര്‍ ഇന്‍ ബത്ലഹേം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ എക്സിക്യുട്ടീവായി പ്രവര്‍ത്തിച്ചിരുന്നയാളാണ് രഞ്ജിത്ത്.


Click it and Unblock the Notifications