കനല്‍ക്കട്ടകള്‍ ചവിട്ടിക്കടന്ന് കണ്ണന്‍

By Staff

കനല്‍ക്കട്ടകള്‍ ചവിട്ടിക്കടന്ന് കണ്ണന്‍
മെയ് 24, 2002

ചിത്രം നരസിംഹം. ഒരു കാലില്‍ കറങ്ങിത്തിരിയുന്ന ഇന്ദുചൂഡന്റെ മറ്റേക്കാല്‍ പതിയുന്നത് ഭാസ്ക്കരന്‍ എന്ന ഗുണ്ടയുടെ കവിള്‍ത്തടത്തില്‍. തീയേറ്ററില്‍ ആര്‍പ്പുവിളിയുടെ ഒമ്പതാമുല്‍സവം. ജനക്കൂട്ടത്തിന്റെ ആരവം തീയേറ്ററുകളില്‍ പ്രതിദ്ധ്വനിയ്ക്കുമ്പോള്‍ അണിയറയില്‍ ഒരാള്‍ പതിയെ പുഞ്ചിരിയ്ക്കും. സാക്ഷാല്‍ കനല്‍കണ്ണന്‍. തെന്നിന്ത്യയില്‍ ഇന്ന് പൊന്നും വിലയുളള സംഘട്ടന സംവിധായകന്‍.

ആറാം തമ്പുരാനിലെയും നരസിംഹത്തിലെയും രാവണപ്രഭുവിലെയും വലിയേട്ടനിലെയും പടയപ്പയിലെയുമൊക്കെ സംഘട്ടന രംഗങ്ങള്‍ ആരാധകര്‍ നെഞ്ചിലേറ്റി ലാളിയ്ക്കുമ്പോള്‍ ധന്യനാകുന്നത് ഈ യുവാവാണ്. ഇല്ലായ്മകളുടെ ലോകത്തു നിന്നും ഇച്ഛാശക്തി കൊണ്ടുയര്‍ന്ന് കിടയറ്റ ആക്ഷന്‍ സംവിധായകനായി വളര്‍ന്ന കനല്‍കണ്ണന്‍.

വേദനകളുടെ ലോകത്തു നിന്നാണ് കണ്ണന്‍ എത്തിയത്. സ്വദേശം കന്യാകുമാരി ജില്ലയിലെ വളളിയൂര്‍. ദാരിദ്യ്രം അടക്കി വാണ ബാല്യത്തില്‍ തന്നെ അച്ഛന്‍ മരിച്ചു. താങ്ങായത് അമ്മയും ജ്യേഷ്ഠനും. ബാല്യം കഴിയുംമുമ്പെ വെല്‍ഡറായി ജോലി ലഭിച്ചു. ഒഴിവു വേളകളില്‍ ജിംനാസ്റിക് പരിശീലിച്ചു.

തന്നെ വളര്‍ത്താന്‍ അമ്മയും ചേട്ടനും സഹിച്ച ത്യാഗങ്ങള്‍ ഓര്‍ക്കുമ്പോള്‍ കനല്‍കണ്ണന്റെ കണ്ണുകളില്‍ കണ്ണീര്‍ക്കണങ്ങള്‍. ചേട്ടന്റെ പ്രണയവിവാഹത്തെ തുടര്‍ന്ന് ഇരുവര്‍ക്കും തമ്മില്‍ പിരിയേണ്ടി വന്നു. അക്കാലത്ത് മദ്രാസ് സ്റണ്ട് യൂണിയനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ മറുപടി ലഭിച്ചു.

1500 ഫീസും ഭക്ഷണത്തിനുളള 500 രൂപയും കെട്ടിവച്ച് ചേരാനായിരുന്നു അറിയിപ്പ്. ചേട്ടന്റെ സഹായം വേണ്ടി വന്നു എന്നു ചുരുക്കം. കയ്യിലുണ്ടായിരുന്ന രണ്ടു പവന്റെ മോതിരവും വാച്ചും അഴിച്ചു തന്ന് തന്നെ സഹായിച്ച ചേട്ടന്‍ വീരമണിയെക്കുറിച്ചു പറയാന്‍ കണ്ണന് നാക്ക് നൂറ്.

മദ്രാസില്‍ കഷ്ടപ്പാടിന്റെ കനല്‍ക്കട്ടകള്‍ ചവിട്ടിക്കടന്നാണ് കണ്ണന്‍ ഇന്നത്തെ കനല്‍ക്കണ്ണനായത്. മറ്റൊരാളുടെ വീട്ടുപടിയ്ക്കല്‍ കിടക്കുന്നതിന് കൂലിയായി ദിവസം ഇരുപതു കുടം വെളളം മൂന്നാമത്തെ നിലയിലേയ്ക്ക് ചുമന്നിട്ടുണ്ട്. ചാന്‍സു കിട്ടാന്‍ അലഞ്ഞതിന് കണക്കില്ല.

സ്റണ്ട് മാസ്ററാകണമെങ്കില്‍ ഡ്യൂപ്പായി അഭിനയിക്കാനുളള ആകാരഭംഗിയെങ്കിലും വേണമെന്ന് നിര്‍ബന്ധമുളള കാലം. കണ്ണനാണെങ്കില്‍ ഉയരമില്ല, ഒട്ടിയ കവിളുകള്‍, കുഴിഞ്ഞ കണ്ണുകള്‍, മെലിഞ്ഞുണങ്ങിയ രൂപവും. എന്നു കരുതി പിന്മാറാന്‍ താന്‍ ഒരുക്കമായിരുന്നില്ലെന്ന് കണ്ണന്‍ പറയുന്നു.

തമിഴിലെ പ്രശസ്ത സംഘട്ടന സംവിധായകനായ റാമ്പോ രാജ് കുമാറിന്റെ സഹായിയായി ചേര്‍ന്നതാണ് കണ്ണന്റെ ജീവിതത്തിലെ വഴിത്തിരിവ്. അദ്ദേഹത്തിന് സമയം കിട്ടാതെ വരുമ്പോള്‍ സംഘട്ടനം സംവിധാനത്തിന്റെ ചുമതല കണ്ണനെ ഏല്‍പിയ്ക്കും. അങ്ങനെയാണ് രാജ്കിരണിന്റെ ഒരു ചിത്രത്തില്‍ പുതുമയുളള ഒരു സംഘട്ടനരംഗം സംവിധാനം ചെയ്യാന്‍ അവസരമുണ്ടായത്. ഭാഗ്യവശാല്‍ അത് ഹിറ്റായി. അവിടെ നിന്നുളള ഉയര്‍ച്ചയാണ് സിനിമയുടെ ടൈറ്റിലില്‍ സംഘട്ടനം - കനല്‍ കണ്ണന്‍ എന്നെഴുതിക്കാണിക്കും വരെ എത്തിയത്.

മലയാളത്തിലും കണ്ണന്‍ സുപരിചിതനാണ്. സൂപ്പര്‍സ്റാര്‍ ചിത്രങ്ങളില്‍ ഈ ചെറുപ്പക്കാരന്‍ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യം. ആറാംതമ്പുരാന്‍ മുതല്‍ രാവണപ്രഭുവരെയുളള ചിത്രങ്ങളുടെ വിജയം അതിലെ സംഘട്ടനരംഗങ്ങളുടെ പൂര്‍ണതയും പുതുമയുമായിരുന്നു. അതില്‍ തന്നെ ആറാംതമ്പുരാന്‍ കളരിയടക്കമുളള പഴയ കേരളീയ ആയോധനകലകളിലൂന്നിയുളള സംഘട്ടനങ്ങളായിരുന്നു.

സംഭവ ബഹുലമായ ഒരു ഭൂതകാലത്തിന്റെ കനലുമായി ഉയര്‍ച്ചയുടെ പടവുകള്‍ അടിവച്ചു കയറിയ ഒരു ചെറുപ്പക്കാരനാണ് ഈ മികവിന്റെ സൂത്രധാരന്‍. കഠിനാദ്ധ്വാനമാണ് വിജയത്തിന്റെ താക്കോല്‍ എന്നു വിശ്വസിയ്ക്കുന്ന കനല്‍ക്കണ്ണന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X