ബാലേട്ടനില്‍ മോഹന്‍ലാലിന്റെ നായിക ദേവയാനി
ബാലേട്ടനില്‍ മോഹന്‍ലാലിന്റെ നായിക ദേവയാനി
മെയ് 24, 2003
വി. എം. വിനു സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ബാലേട്ടനില്‍ തമിഴ് നടി ദേവയാനി നായികയാവുന്നു. ആദ്യമായാണ് ദേവയാനി മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ദേവയാനി സിനിമയില്‍ വീണ്ടും സജീവമാവുന്നത്. നേരത്തെ തമിഴിലെ നമ്പര്‍ വണ്‍ നടിയായിരുന്ന ദേവയാനി വിവാഹത്തെ തുടര്‍ന്നാണ് സിനിമയില്‍ നിന്നു വിട്ടുനിന്നത്.
സുരേഷ് ഗോപി നായകനായ സുന്ദരപുരുഷനാണ് ദേവയാനി അവസാനം അഭിനയിച്ച മലയാളച്ചിത്രം. മലയാളത്തിലൂടെയാണ് മുംബൈക്കാരിയായ ദേവയാനി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
മോഹന്‍ലാലിന്റെ ഓണച്ചിത്രമാണ് ബാലേട്ടന്‍. നര്‍മത്തിനും ജീവിതഗന്ധിയായ മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണിത്. നേരത്തെ രഞ്ജി പണിക്കറുടെ നരനാണ് ഓണച്ചിത്രമായി പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നത്.
നാട്ടിലെ ഏവര്‍ക്കും പ്രിയങ്കരനായ ബാലേട്ടന്‍ എന്ന കഥാപാത്രം മോഹന്‍ലാല്‍ അവതരിപ്പിച്ച് ഗംഭീരമാക്കിയ പഴയ കഥാപാത്രങ്ങളെ ഓര്‍മിപ്പിക്കുന്നു. തന്റെയുള്ളിലെ പ്രശ്നങ്ങള്‍ പുറത്തുപ്രകടിപ്പിക്കാതെ എല്ലാവര്‍ക്കും നന്മ ചെയ്യാന്‍ ശ്രമിക്കുന്നയാളാണ് ബാലേട്ടന്‍. എന്നാല്‍ ഒരു ഘട്ടത്തില്‍ ജീവിതത്തിലെ സങ്കീര്‍ണപ്രശ്നങ്ങള്‍ക്ക് മുന്നില്‍ അയാള്‍ കുഴഞ്ഞുപോയി.
കണ്‍മഷിക്ക് ശേഷം വി. എം. വിനു ഒരുക്കുന്ന ചിത്രമാണ് ബാലേട്ടന്‍. ഹരിദാസ് കരിവള്ളൂരാണ് തിരക്കഥ ഒരുക്കുന്നത്.


Click it and Unblock the Notifications