»   » പ്രിയനന്ദനന്റെ ചിത്രത്തില്‍ പൃഥ്വിരാജ്

പ്രിയനന്ദനന്റെ ചിത്രത്തില്‍ പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam

പ്രിയനന്ദനന്റെ ചിത്രത്തില്‍ പൃഥ്വിരാജ്
മെയ് 24, 2004

പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തില്‍ പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നെയ്ത്തുകാരന്‍ എന്ന ആദ്യചിത്രത്തിലൂടെ അംഗീകാരങ്ങള്‍ നേടിയ പ്രിയനന്ദനന്റെ രണ്ടാമത്തെ ചിത്രമാണ് അത് മന്ദാരപ്പൂവല്ല. എം. ടി. വാസുദേവന്‍ നായരുടെ കഥയെ ആസ്പദമാക്കി കെ. ഗിരീഷ്കുമാറാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

മഴയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണിത്. എം. ടി. വാസുദേവന്‍ നായര്‍ ഈ ചിത്രത്തില്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.

എം. ടിയുടെ അജ്ഞാതന്റെ ഉയരാത്ത സ്മാരകത്തില്‍ എന്ന കഥയാണ് ചിത്രത്തിന് അവലംബം. കഥയില്‍ പ്രത്യക്ഷപ്പെടുന്ന യശോധര എന്ന കഥാപാത്രം യഥാര്‍ഥത്തില്‍ ജീവിച്ചിരിക്കുന്ന ഒരു സ്ത്രീയാണ്. എം. ടിയുടെ നോവലായ നാലുകെട്ടിലും യശോധര എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്.

ശ്യാമപ്രസാദിന്റെ അകലെ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിന് ലഭിക്കുന്ന ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രമാണ് ഈ ചിത്രത്തിലേത്. രണ്ട് ചിത്രവും സാഹിത്യത്താേേട് ചേര്‍ന്നുനില്‍ക്കുന്നുവെന്ന സവിശേഷതയുണ്ട്. അകലെ ഒരു നാടകത്തെ അവലംബമാക്കിയാണ് ഒരുക്കിയതെങ്കില്‍ അത് മന്ദാരപ്പൂവല്ല കഥയെ ആസ്പദമാക്കിയാണ് വികസിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈയില്‍ നടക്കും. വിനയന്റെ സത്യം എന്ന ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും പൃഥ്വിരാജ് പ്രിയനന്ദനന്റെ ചിത്രത്തില്‍ അഭിനയിക്കുക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X