അമിതാഭ് ബച്ചന്‍ കന്നഡയില്‍
അമിതാഭ് ബച്ചന്‍ കന്നഡയില്‍
മെയ് 24, 2005
ബോളിവുഡില്‍ ഇന്നും സൂപ്പര്‍താരമായി തിളങ്ങുന്ന അമിതാഭ് ബച്ചന്‍ കന്നഡ ചിത്രത്തില്‍ അഭിനയിക്കുന്നു. അമൃതധാരെ എന്ന ചിത്രത്തില്‍ അതിഥിതാരമായാണ് ബച്ചന്‍ പ്രത്യക്ഷപ്പെടുന്നത്.
നാഗത്തിഹള്ളി ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ദ്യാനും രമ്യയുമാണ് നായികാനായകന്‍മാരാകുന്നത്. പ്രണയിച്ച് വിവാഹിതരായ ദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് പറയുന്ന ഈ ചിത്രത്തില്‍ കഥാഗതിയില്‍ വഴിത്തിരിവുണ്ടാക്കുന്ന ഒരു കഥാപാത്രമായാണ് അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നത്.
ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തില്‍ നായകന് ധൈര്യവും ആത്മവിശ്വാസവും നല്‍കുന്ന ബച്ചന്റെ കഥാപാത്രത്തിന് ചിത്രത്തിന്റെ കഥാഗതിയില്‍ ഏറെ പ്രാധാന്യമുണ്ട്. മുംബൈയിലെ ജൂഹു ബീച്ചിലും ഒരു പഞ്ചനക്ഷത്ര ഹോട്ടലിലും വച്ച് ബച്ചന്‍ പ്രത്യക്ഷപ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിച്ചു.
ബിഗ് ബി കന്നഡയില്‍ അഭിനയിക്കുന്നത് ഏറെ വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. ബോളിവുഡില്‍ നിന്ന് അനില്‍കപൂര്‍, പ്രീതി സിന്റ, ശില്പാ ഷെട്ടി തുടങ്ങിയ പ്രമുഖതാരങ്ങള്‍ ഇതിനുമുമ്പ് കന്നഡയിലെത്തിയിട്ടുണ്ട്.


Click it and Unblock the Notifications