കമല്‍ ചിത്രത്തിനായി താരവേട്ട നടത്തുന്നു
കമല്‍ ചിത്രത്തിനായി താരവേട്ട നടത്തുന്നു
മെയ് 24, 2006
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യ നല്‍കി കമല്‍ ഒരുക്കുന്ന മിസ് ഇന്ത്യ എന്ന ചിത്രത്തിനായി താരവേട്ട തുടങ്ങി. ചിത്രത്തിനായി ഒരു നായികയെയും രണ്ട് നായകന്‍മാരെയുമാണ് തേടുന്നത്.
മിസ് ഇന്ത്യാ പട്ടം നേടാനായി പരിശ്രമം ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഒട്ടേറെ ശ്രമങ്ങള്‍ക്കു ശേഷം പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് തന്റെ സ്വപ്നം സാക്ഷാത്കരിക്കുന്ന പെണ്‍കുട്ടി കേന്ദ്രകഥാപാത്രമാകുന്ന ഈ ചിത്രത്തില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.
നായികാപ്രധാനമായ ഈ ചിത്രത്തില്‍ രണ്ട് നായകന്‍മാരാണുള്ളത്. ഇന്നസെന്റും ജഗതി ശ്രീകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മുംബൈയില്‍ സ്ഥിരതാമസമാക്കിയ കലാധരന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിനു വേണ്ടി ദുബായി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാജിക് റീല്‍ എന്ന പരസ്യക്കമ്പനിയും ആലുക്കാസ് ജ്വല്ലറിയും ചേര്‍ന്നാണ് സ്റാര്‍ ഹണ്ട് സംഘടിപ്പിക്കുന്നത്. ചിത്രത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന നായിക ഒരു വര്‍ഷത്തേക്ക് ആലുക്കാസ് ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡറായിരിക്കും.
ഒരു മലയാള ചിത്രത്തിനായി ഇത്തരമൊരു സ്റാര്‍ ഹണ്ട് പരിപാടി ആദ്യമായാണ് നടത്തുന്നതെന്ന് മാജിക് റീല്‍ ഡയറക്ടര്‍ സമീര്‍ ഹംസ പറഞ്ഞു. സ്റാര്‍ ഹണ്ടില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് എന്ന വെബ് സൈറ്റ് വഴി പേര് രജിസ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ വഴി മാത്രമേയുള്ളൂ. മെയ് 27 മുതല്‍ ജൂണ്‍ 30 വരെ പേരുകള്‍ രജിസ്റര്‍ ചെയ്യാം. പേര് രജിസ്റര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ 1000 രൂപ രജിസ്ട്രേഷന്‍ ഫീസായി നല്‍കണം.
യുഎസില്‍ താമസമാക്കിയിരിക്കുന്ന മലയാളികളില്‍ നിന്നും കൂടുതല്‍ അപേക്ഷകള്‍ പ്രതീക്ഷിക്കുന്നതായി സമീര്‍ ഹംസ പറഞ്ഞു.


Click it and Unblock the Notifications











