»   » മമ്മൂട്ടിയും മാധുരിയും രാജീവ് ചിത്രത്തില്‍

മമ്മൂട്ടിയും മാധുരിയും രാജീവ് ചിത്രത്തില്‍

Posted By: Super
Subscribe to Filmibeat Malayalam

രാജീവ് അഞ്ചല്‍ സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രത്തില്‍ മമ്മൂട്ടിയും മാധുരി ദീക്ഷിതും അഭിനയിക്കുന്നു. ഒ. വി. വിജയന്‍, മമ്മൂട്ടി, ഇളയരാജ തുടങ്ങിയ പ്രമുഖരുടെ അപൂര്‍വസംഗമമാണ് ഈ ചിത്രം.

ബിയോണ്ട് ദി സോള്‍ (ആത്മാവിനുമപ്പുറം) എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം മ്യൂസിക്് ജീനിയസുകളായ മൂന്ന് കുട്ടികളുടെ കഥ പറയുന്നു. സംഗീതത്തിന് വളരെയധികം പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ സംഗീതസംവിധാനച്ചുമതല ഇളയരാജയ്ക്കാണ്. റോയല്‍ ഫില്‍ഹാര്‍മണിക്ക് ഓര്‍ക്കസ്ട്രയില്‍ സിംഫണി അവതരിപ്പിച്ചിട്ടുള്ള ഇളയരാജയുടെ അനുഭവസമ്പന്നത ഈ ഇംഗ്ലീഷ് ചിത്രത്തിന്റെ സംഗീതത്തിന് മുതല്‍ക്കൂട്ടായിരിക്കും.

ബിയോണ്ട് ദി സോളിന്റെ കഥയും തിരക്കഥയും രാജീവ് അഞ്ചല്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. തിരക്കഥയുടെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിക്കുന്നത് ഒ. വി. വിജയനാണ്. ന്യൂയോര്‍ക്കിലെ സ്ക്രീന്‍ സിസ്റം ഇന്‍കോര്‍പ്പറേഷനാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

മമ്മൂട്ടിക്കും മാധുരി ദീക്ഷിതിനും പുറമെ അമേരിക്കന്‍ നാടകരംഗത്തെ കലാകാരന്മാരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ആത്മാവിനുമപ്പുറം മലയാളത്തിലും പ്രദര്‍ശനത്തിനെത്തിയേക്കും.

Read more about: mammooty madhuri dixit ilayaraja

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X