സ്പോര്‍ട്സ് കോച്ചായി മമ്മൂട്ടി
സ്പോര്‍ട്സ് കോച്ചായി മമ്മൂട്ടി
മെയ് 25, 2004
കായികലോകത്തിന്റെ പശ്ചാത്തലത്തില്‍ കമല്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു വ്യത്യസ്ത കഥാപാത്രമായി വേഷമിടുന്നു.
സ്പോര്‍ട്സ് കോച്ചായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ആദ്യമായാണ് ഇത്തരം ഒരു വേഷം മമ്മൂട്ടി അവതരിപ്പിക്കുന്നത്. കായികലോകത്തിനായി ജീവിതം സമര്‍പ്പിച്ച ഒരു കഥാപാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേത്. ആത്മസമര്‍പ്പണം അയാളിലുണ്ടാക്കുന്ന സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പട്യാലയിലെ ദേശീയ കായിക ഇന്‍സ്റിറ്റ്യൂട്ടിലാണ് ചിത്രം പ്രധാനമായും ചിത്രീകരിക്കുന്നത്. കേരളത്തിന് പുറത്തായിരിക്കും മിക്ക രംഗങ്ങളും ചിത്രീകരിക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ മൂന്ന് നായികമാരുണ്ട്.
അഴകിയ രാവണന്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും കമലും ഒന്നിക്കുന്ന ചിത്രമാണിത്. കലവൂര്‍ രവികുമാറിന്റേതാണ് രചന. കമലിന്റെ ഷൂട്ടിംഗ് നടന്നുവരുന്ന മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിന്റെ തിരക്കഥയും കലവൂര്‍ രവികുമാറാണ് രചിച്ചിരിക്കുന്നത്.
മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ തുടങ്ങും. സ്വര്‍ഗചിത്ര ക്രിസ്തുമസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തിക്കും.


Click it and Unblock the Notifications