ഹരിഹരന്‍ ചിത്രം മയൂഖം

By Staff

ഹരിഹരന്‍ ചിത്രം മയൂഖം
മെയ് 25, 2004

പുതുമുഖങ്ങളെ നായികാനായകന്‍മാരാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മയൂഖം എന്ന് പേരിട്ടു.

പ്രേംപൂജാരി എന്ന ചിത്രത്തിന് ശേഷം ഒരു ഇടവേള പിന്നിട്ട് ഹരിഹരന്‍ ഒരുക്കുന്ന ചിത്രമാണിത്. പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ ഹിറ്റ് ചിത്രമായ നഖക്ഷതങ്ങളിലേതു പോലെ പുതുമുഖങ്ങളും പ്രണയകഥയുമായി ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഹരിഹരന്‍.

പുതുമുഖങ്ങള്‍ക്ക് പുറമെ ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, സായികുമാര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ എന്നീ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ടി. ദാമോദരനാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ആദ്യമായാണ് പ്രണയകഥ ഇതിവൃത്തമായ ഒരു ചിത്രത്തിന് ടി. ദാമോദരന്‍ തിരക്കഥയെഴുതുന്നത്.

നീണ്ട ഇടവേളക്ക് ശേഷം സംഗീത സംവിധായകന്‍ രവി ബോംബെ മയൂഖത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തുന്നു. ഹരിഹരന്റെ നഖക്ഷതങ്ങള്‍, പഞ്ചാി, ഒരു വടക്കന്‍ വീരഗാഥ, സര്‍ഗം തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്നത് രവി ബോംബെയാണ്. ഈ ചിത്രത്തിലെ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളായിരുന്നു. ുങ്കൊമ്പ് ഗോപാലകൃഷ്ണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

കെ. ആര്‍. ജി. മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പ്രമുഖ നിര്‍മാതാവ് കെ. ആര്‍. ജി ചിത്രം നിര്‍മിച്ച് വിതരണത്തിനെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X