പൃഥ്വിയുടെ വില്ലന്‍ നായകനേക്കാള്‍ സൂപ്പര്‍
പൃഥ്വിയുടെ വില്ലന്‍ നായകനേക്കാള്‍ സൂപ്പര്‍
മെയ് 25, 2005
മലയാളത്തില്‍ ഒരു ഡസനോളം ചിത്രങ്ങളില്‍ പൃഥ്വിരാജ് നായകനായി കഴിഞ്ഞു. ഇത്രയും ചിത്രങ്ങള്‍ ചെയ്തിട്ടും ഒരു സൂപ്പര്‍ഹിറ്റ് പോലും ഈ നടന്റെ ക്രെഡിറ്റിലില്ല. ഒടുവിലായി പുറത്തിറങ്ങിയ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ട കൃത്യം എന്ന ചിത്രവും വന്‍പരാജയം.
മലയാളത്തില്‍ ഒരു ഡസനോളം ചിത്രങ്ങളില്‍ നായകനായ പൃഥ്വിരാജ് തമിഴില്‍ ഇതുവരെ അഭിനയിച്ചത് ഒരു ചിത്രത്തിലാണ്. മലയാളത്തില്‍ നായകവേഷം മാത്രം ചെയ്തിട്ടുള്ള ഈ നടന് തമിഴില്‍ വില്ലനായാണ് അഭിനയിക്കേണ്ടിവന്നത്. എങ്കിലെന്ത് മലയാളത്തിലെ ഒരു പൃഥ്വിരാജ് ചിത്രവും നേടാത്ത വിജയമാണ് തമിഴ് ചിത്രം നേടിയിരിക്കുന്നത്.
പൃഥ്വിരാജ് വില്ലന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട കനാ കണ്ടേന്‍ മികച്ച വിജയമാണ് തമിഴ്നാട്ടില്‍ കൈവരിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ മലയാളം ചിത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പരാജയപ്പെടുമ്പോഴാണ് തമിഴ് ചിത്രത്തിന്റെ ഈ വിജയം.
മലയാളത്തില്‍ ഇത്രയും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും കിട്ടാത്ത പ്രശംസയാണ് തമിഴ് ചിത്രത്തിലെ പ്രകടനത്തിന് പൃഥ്വിരാജിനെ തേടിയെത്തുന്നത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായി പൃഥ്വി ശരിക്കും തിളങ്ങിയിട്ടുണ്ടെന്നാണ് തമിഴ് സിനിമാലോകം അഭിപ്രായപ്പെടുന്നത്. ഒരു ഗാനരംഗത്തില്‍ ചടുലമായി നൃത്തം വയ്ക്കുകയും ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലെ പ്രകടനത്തില്‍ നായകനായ ശ്രീകാന്തിനെയും മറികടന്നിരിക്കുന്നു. നായകനേക്കാള്‍ ശ്രദ്ധേയനായത് വില്ലനാണെന്ന് ചുരുക്കം.
മലയാളത്തിലെ നായകവേഷത്തേക്കാള്‍ ഗുണം ചെയ്യുന്നത് തമിഴിലെ വില്ലന്‍ വേഷമാണെങ്കില്‍ നായകമോഹങ്ങള്‍ മാറ്റിവച്ച് പ്രതിഫലത്തിലും പ്രശസ്തിയിലും മുന്നില്‍ നില്‍ക്കുന്ന തമിഴില്‍ കൂടുതല്‍ ശ്രദ്ധയര്‍പ്പിക്കുന്നതാവുമോ ഈ നടന് ഗുണം ചെയ്യുന്നത്? മലയാളത്തില്‍ ചിത്രങ്ങള്‍ പരാജയപ്പെടുകയാണെങ്കിലും പൃഥ്വിരാജിന് ഏതായാലും അങ്ങനെയൈെരു ചിന്തയില്ല. മലയാളത്തില്‍ ഒന്നിനു പിറകെ ഒന്നായി പുതിയ പ്രൊജക്ടുകള്‍ തേടിയെത്തുമ്പോള്‍ തമിഴില്‍ ഇനിയും വില്ലന്‍ വേഷങ്ങളില്‍ തുടരേണ്ടതില്ലെന്നാണ് ഈ നടന്റെ തീരുമാനം. കനാ കണ്ടേനിലെ വില്ലനെ ഗംഭീരമാക്കിയ നടനെ തേടി വീണ്ടുമൊരു വില്ലന്‍ വേഷമെത്തിയെങ്കിലും അത് പൃഥ്വി നിരസിച്ചു. ജയം രവിയുടെ ചിത്രത്തില്‍ വില്ലനാവാനുള്ള ഓഫറാണ് പൃഥ്വിരാജ് നിരസിച്ചത്. മലയാളത്തില്‍ നായകനായും തമിഴില്‍ വില്ലനായും തുടരുന്നതില്‍ പൊരുത്തക്കേടുണ്ടെന്നാണ് പൃഥ്വി ഇതേക്കുറിച്ചു പറയുന്നത്.


Click it and Unblock the Notifications