twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തസ്കരവീരന്റെ റിലീസിംഗ് അനിശ്ചിതത്വത്തില്‍

    By Staff
    |

    തസ്കരവീരന്റെ റിലീസിംഗ് അനിശ്ചിതത്വത്തില്‍
    മെയ് 25, 2005

    മമ്മൂട്ടി ചിത്രം തസ്കരവീരന്‍ ഈയാഴ്ചയും പ്രദര്‍ശനത്തിനെത്തിയില്ല. നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന തൊമ്മനും മക്കളും എന്ന മമ്മൂട്ടി ചിത്രത്തിന്റെ കളക്ഷനെ ബാധിക്കാതിരിക്കാന്‍ രണ്ട് തവണ റിലീസിംഗ് നീട്ടിവിച്ച തസ്കരവീരന്‍ ഇത്തവണ കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തിയേറ്ററുകളിലെത്താതെ പോയത്.

    പ്രദര്‍ശനം തടഞ്ഞുകൊണ്ട് കോടതി സ്റേ ഉത്തരവ് പുറപ്പെടുവിച്ചതോടെ തസ്കരവീരന്റ റിലീസിംഗ് അനിശ്ചിതമായി മുടങ്ങി. ചിത്രത്തിന്റെ വിതരണക്കാരായ സെലിബ്രേറ്റ് ഫിലിംസിനെതിരെ പണമിടപാടുകാരനായ ചെന്നൈയിലെ പങ്കജ് മേത്ത കോടതിയെ സമീച്ചതിനെ തുടര്‍ന്നാണ് സ്റേയുണ്ടായത്.

    തന്റെ പണമിടപാട് സ്ഥാപനത്തില്‍ നിന്നും വായ്പയെടുത്ത സെലിബ്രേറ്റ് ഫിലിംസ് കുടിശിക തന്നുതീര്‍ക്കുന്നതുവരെ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് പങ്കജ് മേത്ത കോടതിയെ സമീപിച്ചത്. പങ്കജ് മേത്തക്ക് അനുകൂലമായി കോടതി വിധിയുണ്ടാവുകയും ചെയ്തു.

    പണമിടപാടുകാരനുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തിക്കാനാണ് ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാവായ വിന്ധ്യനും സെലിബ്രേറ്റ് ഫിലിസും ശ്രമിക്കുന്നത്. മഴക്കാലം തുടങ്ങുന്നതിനു മുമ്പ് മെയ് 27നെങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ തിരക്കേറിയ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടന്നുവരുന്നത്.

    തസ്കരവീരനു മുമ്പ് വിന്ധ്യന്‍ നിര്‍മിച്ച മുല്ലവള്ളിയും തേന്മാവും വന്‍പരാജയമായിരുന്നു. ഈ ചിത്രം വിതരണം ചെയ്തതും സെലിബ്രേറ്റ് ഫിലിംസായിരുന്നു. തസ്കരവീരനിലൂടെ മുന്‍ചിത്രം കൊണ്ടുണ്ടായ നഷ്ടം നികത്താമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് റിലീസിംഗിന് സ്റേയുണ്ടായത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X