കെ.പി.കുമാരന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍
കെ.പി.കുമാരന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍
മെയ് 25, 2006
നോര്‍വീജിയന്‍ കവിയും നാടകകൃത്തുമായ ഇബ്സന്റെ മാസ്റര്‍ ബില്‍ഡര്‍ എന്ന കൃതിയെ ആസ്പദമാക്കി കെ.പി.കുമാരന്‍ മലയാളചിത്രമൊരുക്കുന്നു. മോഹന്‍ലാലാണ് ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആകാശഗോപുരം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മണ്ഡല്‍പാണ്ഡെ: ദി റൈസിംഗ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള മീഡിയ എന്റര്‍ടെയ്ന്‍മെന്റാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഇതൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്ന് മീഡിയ എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍മാന്‍ ടൈസൂണ്‍ ഖൊറാക്കി വാല അറിയിച്ചു.
ഒരു വാസ്തുശില്പിയുടെ റോളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായി ശ്വേതാമേനോന്‍ വേഷമിടുന്നു. മീരാ ജാസ്മിന്‍ ചിത്രത്തില്‍ നായികാതുല്യമായ വേഷത്തിലെത്തുന്നു. ഗീതു മോഹന്‍ദാസ്, ഭരത് ഗോപി, നെടുമുടി വേണു, മനോജ് കെ.ജയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കെ.പി.കുമാരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇബസ്ന് മലയാളികള്‍ സമര്‍പ്പിക്കുന്ന സ്മരണികയാണ് ഈ ചിത്രമെന്ന് കെ.പി.കുമാരന്‍ പറഞ്ഞു. 2001ല്‍ റ്ിലീസ് ചെയ്ത തോറ്റം ആണ് കെ.പി.കുമാരന്റെ ഒടുവിലത്തെ സിനിമ.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് തുണ്ടിയില്‍ ആണ്. കലാസംവിധാനം സാബു സിറിള്‍. എഡിറ്റിംഗ് അജിത്കുമാര്‍. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications