ശശിശങ്കറിന്റെ അര്‍ധവിരാമം
ശശിശങ്കറിന്റെ അര്‍ധവിരാമം
മെയ് 26, 2003
കുഞ്ഞിക്കൂനന് ശേഷം ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലും നെടുമുടി വേണുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അര്‍ധവിരാമം എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപ് കൂനനായി അഭിനയിച്ച് ശ്രദ്ധ നേടിയ കുഞ്ഞിക്കൂനന്‍ അപ്രതീക്ഷിതമായ വന്‍വിജയമാണ് കൊയ്തത്. വലിയ വിജയം നേടാത്ത ആദ്യത്തെ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ഞിക്കൂനനിലൂടെയുള്ള തിരിച്ചുവരവ് ശശിശങ്കറെ ശ്രദ്ധേയനാക്കി.
കുഞ്ഞിക്കൂനന് ശേഷം മറ്റൊരു ദിലീപ് ചിത്രം ചെയ്യാനാണ് നേരത്തെ ശശിശങ്കര്‍ ആലോചിച്ചിരുന്നത്. എന്നാല്‍ ദിലീപ് ചിത്രത്തിന് മുമ്പ് അര്‍ധവിരാമം പൂര്‍ത്തിയാക്കാന്‍ പിന്നീട് തീരുമാനിച്ചു.
ദിലീപ് ചിത്രത്തിന് 30 ലക്ഷം രൂപമാണ് ബജറ്റ്. ദിലീപ് ഈ ചിത്രത്തിന് വേണ്ടി തന്റെ പ്രതിഫലകത്തുകയുടെ കാര്യത്തില്‍ കാര്യമായ വിട്ടവീഴ്ച ചെയ്തിട്ടുണ്ട്. 50 ലക്ഷം രൂപയാണ് ഇപ്പോള്‍ ദിലീപിന്റെ പ്രതിഫലം.


Click it and Unblock the Notifications