ടു വീലറില്‍ ജിഷ്ണുവും കാവ്യയും
ടു വീലറില്‍ ജിഷ്ണുവും കാവ്യയും
മെയ് 26, 2003
സനല്‍ സംവിധാനം ചെയ്യുന്ന ടു വീലറില്‍ ജിഷ്ണുവും കാവ്യാ മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കമലിന്റെ നമ്മളിലെ അരങ്ങേറ്റത്തിലൂടെ ശ്രദ്ധേയനായ ജിഷ്ണുവിന്റെ രണ്ടാമത്തെ ചിത്രമാണ് ടു വീലര്‍. കുഞ്ചാക്കോ ബോബന്‍ നായകനായ പ്രിയം എന്ന ആദ്യചിത്രത്തിന് ശേഷം സനല്‍ ഒരുക്കുന്ന ചിത്രമാണ് ടു വീലര്‍. പ്രിയം വേണ്ടത്ര വിജയം നേടിയിരുന്നില്ല.
നിഷാന്ത് സാഗര്‍, ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്‍സ്, വിജിഷ് വിജയന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പ്രമോദ് ഷൊര്‍ണൂരിന്റേതാണ് കഥ. നവാഗതരായ അശോക് ശശി തിരക്കഥ രചിക്കുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. ക്യാമറ രാജീവ് രവി. നെടുമ്പക്കാരന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സേവി റാഫേല്‍, പ്രിന്‍സ് റാഫേല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications